ചിയ സീഡ് കൊണ്ട് എളുപ്പം തയ്യാറാക്കാം ഒരു കിടിലൻ ഷേക്ക്. അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചതാണ് ചിയ സീഡ്. ചിയാ വിത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പിനെ നിയന്ത്രിച്ച് നിർത്തും. ചിയ സീഡ് കൊണ്ട് എളുപ്പം തയ്യാറാക്കാം ഒരു കിടിലൻ ഷേക്ക്. അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

വേണ്ട ചേരുവകൾ

 സാഗോ (സാബൂൺ അരി ) 1/2 കപ്പ്‌ 

പഞ്ചസാര 1/4 കപ്പ്‌

നേന്ത്രപ്പഴം 1/2 കപ്പ് (ചെറുതായിട്ട് അരിഞ്ഞത്)

പാൽ 1 കപ്പ്‌ (തിളപ്പിച്ചത്)

ചിയാ സീഡ് 1 ടീസ്പൂൺ

തേൻ ആവിശ്യത്തിന് 

ത‌യ്യാറാക്കുന്ന വിധം

സാബൂൺ അരി പഞ്ചസാരയും അൽപ്പം വെള്ളവും ചേർത്ത് വേവിച്ചു വറ്റിച്ചെടുക്കുക. പിന്നീട് ഒരു ഗ്ലാസിൽ ചെറുതായി അരിഞ്ഞ നേന്ത്ര പഴം ചേർക്കുക. ശേഷം വേവിച്ച് വറ്റിച്ചു വച്ച സാബൂൺ അരിയിലേക്ക് പഞ്ചസാര കൂടി ചേർക്കുക. പിന്നീട് വെള്ളത്തിൽ കുതിർത്ത ചിയാ സീഡ് ചേർക്കുക. ശേഷം മധുരത്തിനു ആവശ്യമായ തേൻ ഒഴിച്ച് തിളപ്പിച്ചാറിയ പാൽ ഒഴിച്ച് ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം. ഹെൽത്തി സാഗോ ചിയാ സീഡ് ഷേക്ക്‌ തയ്യാർ.

വെറൈറ്റി പലഹാരം വേണോ? മുട്ട പൊട്ടിത്തെറിച്ചത് തയ്യാറാക്കാം; റെസിപ്പി