ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് രശ്മി രഞ്ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഔഷധഗുണങ്ങളാൽ സമൃദ്ധമായ മട്ടണ്‍ സൂപ്പ് വീട്ടില്‍ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

മട്ടൺ - 1 കപ്പ്

വെണ്ണ - 1 സ്പൂൺ

ഇഞ്ചി - 1 സ്പൂൺ

വെളുത്തുള്ളി - 1 സ്പൂൺ

പച്ചമുളക് - 2 എണ്ണം

മഞ്ഞൾ പൊടി - 1/2 സ്പൂൺ

ഉപ്പ് -1 സ്പൂൺ

സവാള - 1/2 കപ്പ്

കുരുമുളക് പൊടി - 1 സ്പൂൺ

മല്ലിയില - 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു കുക്കർ വച്ച് അതിലേയ്ക്ക് ആവശ്യത്തിന് വെണ്ണ ചേർത്ത് കൊടുത്തതിന് ശേഷം അതിലേയ്ക്ക് ആവശ്യത്തിന് മട്ടന്റെ എല്ലും അതുപോലെ മഞ്ഞൾപ്പൊടിയും സവാളയും ഉപ്പും കുരുമുളകുപൊടിയും പച്ചമുളകും വെളുത്തുള്ളിയും നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക. ശേഷ അതിലേക്ക് ഇഞ്ചിയും കുരുമുളകുപൊടിയും ആവശ്യത്തിനു വെള്ളവും ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിച്ചെടുക്കുക. നന്നായിട്ട് വെനത് കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിനു മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.