ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

തനി നാടൻ രുചിയിൽ നെയ് മീൻകറി തയ്യാറാക്കാം.

വേണ്ട ചേരുവകൾ 

നെയ് മീൻ 1 കിലോ
ഇഞ്ചി ഒരു വലിയ കഷ്ണം 
വെളുത്തുള്ളി 12 അല്ലി 
കറിവേപ്പില ആവശ്യത്തിന്
പച്ചമുളക് 6 എണ്ണം 
കുടംപുളി 6 എണ്ണം (ചൂട് വെള്ളത്തിൽ കുതിർത്തു വയ്ക്കണം)
ഉലുവ 1 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
കട്ടികായം 2 ചെറിയ കഷ്ണം 

അരപ്പിന് വേണ്ടിയത് 

കാശ്മീരി മുളക് പൊടി 5 സ്പൂൺ 
മഞ്ഞൾ പൊടി 1/4 സ്പൂൺ 
ഉലുവ പൊടി 1/4 സ്പൂൺ 
( കുതിർത്തു വച്ചിരിക്കുന്ന പുളിയുടെ വെള്ളവും കുറച്ചു കറിവേപ്പിലയും ചേർത്തു അരച്ച് മാറ്റി വയ്ക്കുക)

ഇനി ഇഞ്ചിയും വെളുത്തുള്ളിയും കട്ടി കായവും ഒന്ന് ചതച്ചു മാറ്റി വയ്ക്കുക. 

തയ്യാറാക്കുന്ന വിധം 

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കടുക് ഉലുവ ഇട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി കായം പിന്നെ കുറച്ചു കറിവേപ്പില, പച്ചമുളക് കൂടെ ചേർത്തു മൂപ്പിച്ചെടുക്കുക, ഇനി അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർക്കുക ഇനി ഇതിലേക്ക് കുതിർത്ത കുടംപുളി ഇടുക ഇനി ചാറിന് ആവശ്യമായ വെള്ളം ( ചൂട് വെള്ളം ) ചേർക്കുക, നന്നായി തിളപ്പിക്കുക. 

ഇനി ഒരു മീൻ ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒന്ന് തൂകി കൊടുക്കുക. കുറച്ചു കറിവേപ്പില ഇടുക. ഇനി മീൻ കഷ്ണങ്ങൾ ഇടുക. ഇനി ഉണ്ടാക്കി വച്ചിരിക്കുന്ന ഗ്രേവി ഒഴിച്ച് കൊടുക്കുക, ഇങ്ങനെ മീൻ തീരുന്നത് വരെയും ചെയ്യുക ഇനി അടുപ്പിൽ വെച്ച് ഒരു 20 മിനിട്ട് വേവിക്കുക. കുറച്ചു കറിവേപ്പില കൂടെ മുകളിൽ ഇട്ടു കൊടുക്കണം. അടച്ചു വച്ച് 20 മിനുട്ട് ആകുമ്പോളേക്കും നല്ല അടിപൊളി മീൻ കറി റെഡി.

കല്യാണ വീട്ടിലെ മീൻകറിയുടെ രഹസ്യം ഇതാണ്|Kalyana Meen Curry|Meen Mulakittathu|Kerala Style Fish Curry