പെരുന്നാള്‍ പ്രമാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഈദ് സ്പെഷ്യല്‍ ബിരിയാണികൾ. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

എളുപ്പത്തിൽ തയ്യാറാക്കാം ഈസി വൺ പോട്ട് ചിക്കൻ ബിരിയാണി. 

വേണ്ട ചേരുവകൾ 

  • അരി 1/2 കിലോ 
  • പട്ട 4 എണ്ണം 
  • ഗ്രാമ്പു 4 എണ്ണം 
  • ഏലക്ക 3 എണ്ണം 
  • വഴണ ഇല 3 എണ്ണം 
  • ഉപ്പ് 2 സ്പൂൺ 
  • മഞ്ഞൾ പൊടി 1/2 സ്പൂൺ 
  • മുളക് പൊടി. 1/2 സ്പൂൺ 
  • പച്ചമുളക് 4 എണ്ണം 
  • തക്കാളി 3 എണ്ണം 
  • നെയ്യ് 2 സ്പൂൺ 
  • എണ്ണ 3 സ്പൂൺ 
  • മല്ലിയില 1 കപ്പ് 
  • പുതിന ഇല 1/2 കപ്പ് 
  • വെള്ളം 5 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം 

ഈ ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് മിക്സിയുടെ ജാറിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, ബേ ലീഫ്, ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ചേർത്തതിനുശേഷം അതിലേക്ക് മല്ലിയിലയും പുതിനയിലയും കൂടി ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക. അതിനുശേഷം കുക്കറിലേക്ക് ആവശ്യത്തിന് എണ്ണയും നെയ്യും ഒഴിച്ചതിനു ശേഷം അതിലേക്ക് പട്ട. ഗ്രാമ്പു. ഏലക്ക എന്നിവ ചേർത്ത് സവാളയും തക്കാളിയും ചേർത്ത് പച്ചമുളകും ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം അരച്ചു വച്ചിട്ടുള്ള കൂട്ടുകൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് ചിക്കനും ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക. ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് കഴുകി വച്ചിട്ടുള്ള അരി കൂടി ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ച് അടച്ചുവച്ച് ഒരു നാല് വിസിൽ വരുമ്പോൾ ഓഫ് ചെയ്യാവുന്നതാണ്. മല്ലിയില കൂടി ചേർത്ത് അലങ്കരിക്കാവുന്നതാണ്.


One Pot Meal For Beginners | CHICKEN BIRYANI IN NAMMA BENGALURU STYLE | Pressure Cooker Biryani