Asianet News MalayalamAsianet News Malayalam

അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം.

home remedies to treat acid reflux
Author
First Published Jan 18, 2024, 11:06 AM IST

അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം.

അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

രണ്ട്...

ഇളനീരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഇളനീര് കുടിക്കുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിച്ചേക്കാം.

മൂന്ന്... 

തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നതും അസിഡിറ്റിയെ തടയാന്‍ സഹായിക്കും. 

നാല്...

ഓട്മീല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  

അഞ്ച്... 

വാഴപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കും.   

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഉച്ചയ്ക്ക് ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, രണ്ട് ആരോഗ്യ പ്രശ്നങ്ങളെ തടയാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios