Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണം നിങ്ങളുടെ 'പരിസരബോധ'ത്തെ ബാധിക്കുന്നത് ഇങ്ങനെ...

ജങ്ക് ഫുഡിന്‍റെ അമിത ഉപയോ​ഗം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും മനുഷ്യരില്‍ ഉണ്ടാക്കുന്നതായി നേരത്തെതന്നെ പഠനങ്ങളില്‍ തെളിഞ്ഞതാണ്. എങ്കിലും ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും നമ്മള്‍ എല്ലാവരും ജങ്ക് ഫുഡിന് അടിമയാകുന്നു എന്നത് സത്യമാണ്. 

how Junk food consumption affects you
Author
Thiruvananthapuram, First Published Sep 23, 2019, 2:45 PM IST

ജങ്ക് ഫുഡ് കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. പിസാ, ബർ​ഗർ, സാൻവിച്ച്,  പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവയുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പല തവണ നാം ചര്‍ച്ച ചെയ്തിട്ടുളളതാണ്. എങ്കിലും ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും നമ്മള്‍ എല്ലാവരും ജങ്ക് ഫുഡിന് അടിമയാകുന്നു എന്നത് സത്യമാണ്. 

ജങ്ക് ഫുഡിന്‍റെ അമിത ഉപയോ​ഗം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും മനുഷ്യരില്‍ ഉണ്ടാക്കുന്നതായി നേരത്തെതന്നെ പഠനങ്ങളില്‍ തെളിഞ്ഞതാണ്. ഇപ്പോഴിതാ പുതിയ പഠനം പറയുന്നത് ജങ്ക് ഫുഡ് കഴിക്കുന്നവരില്‍ പരിസരബോധം നഷ്ടപ്പെടാം എന്നും ചുറ്റുപാടിനെ കുറിച്ചുളള ഓര്‍മ്മ വരെ പോയേക്കാം എന്നുമാണ്. ആരോഗ്യകരമല്ലാത്ത ജങ്ക് ഫുഡ്, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ , മധുരം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി കഴിക്കുന്നതിലൂടെയാണ് ഓര്‍മ്മയെ പോലും അത് ബാധിക്കുന്നത് എന്നും പഠനം പറയുന്നു. 

ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയ്ല്‍സ് (New South Wales) യൂണിവേഴിസിറ്റിയാണ് പഠനം നടത്തിയത്. സയിന്‍റിഫിക്ക് റിപ്പോര്‍ട്ട്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സ്ഥലസംബന്ധിയായ ഓര്‍മ്മയെ ആണ് ഇത് ബാധിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. 

എലികളിലാണ് പഠനം നടത്തിയത്. ആറ് ആഴ്ചകളിലായി ജങ്ക് ഫുഡ് നല്‍കിയാണ് പഠനം നടത്തിയതെന്നും ഗവേഷകര്‍ പറയുന്നു. ആരോഗ്യകരമല്ലാത്ത എന്ത് ഭക്ഷണം കഴിക്കുന്നതും ഓര്‍മ്മയെ ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഇതുപോലെ തന്നെയാണ് മനുഷ്യരിലും. മനുഷ്യരുടെ തലച്ചോറിനെയും ഇതുപോലെ തന്നെ അനാരോഗ്യകരമായ എന്തു ഭക്ഷണവും ബാധിക്കുമെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു. 

how Junk food consumption affects you

Follow Us:
Download App:
  • android
  • ios