വേണ്ട ചേരുവകൾ...

  പാൽ                                 1 ലിറ്റർ
 വാനില എസ്സെൻസ്      1 ടീസ്പൂൺ
 മിൽക്ക്‌ മെയ്ഡ്                  1  ടിൻ
 ക്യാരറ്റ് പുഴുങ്ങിയത്‌    3 എണ്ണം
പഞ്ചസാര                      ആവശ്യത്തിന്
 ട്രൈ ഫ്രുട്ട്‌സ്‌                ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം...

ആദ്യം ക്യാരറ്റ്‌ ആവശ്യത്തിന് വെള്ളം ചേർത്ത്‌ വേവിച്ചെടുക്കുക. ശേഷം പാൽ തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ അതിൽ മിൽക്ക്‌ മെയ്ഡ് ചേർക്കുക. 

ആവശ്യം അനുസരിച്ച്‌ പഞ്ചസാരയും ചേർക്കാം. ഇനി വേവിച്ച്‌ വച്ച ക്യാരറ്റ്‌ ചേർക്കുക. ശേഷം തിളപ്പിച്ച്‌ പാലും ആവശ്യത്തിന് വാനില എസ്സെൻസ് ചേർക്കുക.

ഇനി ഇത് പുഡിംഗ് ട്രേയിൽ ഒഴിച്ച് സെറ്റ് ചെയ്യാൻ വയ്ക്കാം. ശേഷം ട്രൈ ഫ്രുട്ട്സ്‌ കഷ്ണങ്ങൾ കൂടി ചേർത്ത് അലങ്കരിക്കുക. രണ്ടോ മൂന്നോ മണിക്കൂർ ഫ്രിഡ്ജിൽ വെച്ച്‌ സെറ്റാക്കി എടുക്കാവുന്നതാണ്. ശേഷം കഴിക്കുക.

തയ്യാറാക്കിയത്:
സിജ കെ ആർ