Asianet News MalayalamAsianet News Malayalam

പാവയ്ക്ക ഉണ്ടെങ്കിൽ ഒരു കിടിലൻ നാലുമണി പലഹാരം ഉണ്ടാക്കാം

പാവയ്ക്ക കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ടല്ലോ.. പാവയ്ക്ക് കൊണ്ട് ഒരു വെറെെറ്റി പലഹാരം തയ്യാറാക്കിയാലോ....

how to make Bitter melon chips
Author
Trivandrum, First Published Jul 26, 2021, 4:33 PM IST

കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. പാവയ്ക്ക കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ടല്ലോ.. പാവയ്ക്ക് കൊണ്ട് ഒരു വെറെെറ്റി പലഹാരം തയ്യാറാക്കിയാലോ....

വേണ്ട ചേരുവകൾ

കടലമാവ്                                          2 ടേബിൾ സ്പൂൺ
അരിപൊടി                                       1 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ                                  2 ടേബിൾ സ്പൂൺ
ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്            1/2 ടീസ്പൂൺ
മുളക് പൊടി                                    1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി                    1/2 ടീസ്പൂൺ
ഉണക്കിയ മാങ്ങാ പൊടി (ആംച്ചുർ )    1 ടീസ്പൂൺ
ചാറ്റ് മസാല                                        1 ടീസ്പൂൺ
മല്ലിപൊടി                                           1/2 ടീസ്പൂൺ
ഉപ്പ്                                                     ആവശ്യത്തിന് 
പാവയ്ക്ക വട്ടത്തിൽ മുറിച്ചത്                  1 കപ്പ്‌
ബ്രെഡ് പൊടി                                          1 കപ്പ്‌
എണ്ണ                                           വറുക്കുവാൻ ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം...

കടലമാവും അരിപൊടിയും കോൺ ഫ്ലോ‌റും മറ്റു മസാലകളും ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് കട്ട പിടിക്കാതെ മിക്സ്‌ ചെയ്യുക. മാവ് കുറച്ചു കട്ടിയിൽ ആയിരിക്കണം മിക്സ്‌ ചെയേണ്ടത്. അതിലേക്കു മുറിച്ചു വച്ചിട്ടുള്ള പാവയ്ക്ക ഇട്ടു ഇളക്കി യോജിപ്പിച്ചു വയ്ക്കുക.10 മിനിറ്റിനു ശേഷം ഓരോ പാവയ്ക്കയും എടുത്ത് ബ്രെഡ് പൊടിയിൽ പുരട്ടി എണ്ണയിൽ വറുത്തെടുക്കുക. ചൂടോടെ ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാം.

തയ്യാറാക്കിയത്:
പ്രഭ.

Follow Us:
Download App:
  • android
  • ios