Asianet News MalayalamAsianet News Malayalam

ചോറിനൊപ്പം കഴിക്കാം, ചെമ്മീൻ കൊണ്ടൊരു സ്പെഷ്യൽ കറി

ചെമ്മീൻ തേങ്ങാ അരച്ച കറി വളരെ രുചികരമായും ഈസിയായും തയ്യാറാക്കാം. എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ... 

how to make chemeen curry
Author
Trivandrum, First Published Jun 11, 2021, 4:14 PM IST

ചെമ്മീൻ കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ചെമ്മീൻ കൊണ്ട് ചോറിന് പറ്റിയ ഒരു സ്പെഷ്യൽ കറി തയ്യാറാക്കിയാലോ...ചെമ്മീൻ തേങ്ങാ അരച്ച കറി വളരെ രുചികരമായും ഈസിയായും തയ്യാറാക്കാം. എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ... 

വേണ്ട ചേരുവകൾ...

ചെമ്മീൻ                                ഒരു കപ്പ് 
തേങ്ങാ ചിരകിയത്             ഒരു കപ്പ് 
പച്ച മാങ്ങ                          അര കപ്പ് (ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ                        മൂന്ന് ടീസ്പൂൺ
കടുക്                                രണ്ട് ടീസ്പൂൺ
കറിവേപ്പില                        രണ്ടു തണ്ട് 
ഇഞ്ചി                               ഒരു ടീസ്പൂൺ(കൊത്തിയരിഞ്ഞത്) 
വെളുത്തുള്ളി                    ഒരു ടീസ്പൂൺ (കൊത്തിയരിഞ്ഞത്)
മുളകുപൊടി                      ഒരു ടീസ്പൂൺ 
മല്ലിപൊടി                         അര ടീസ്പൂൺ 
മഞ്ഞൾപൊടി                 കാൽ ടീസ്പൂൺ 
ഉപ്പ്                                       ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം തേങ്ങാ കൂട്ട് തയ്യാറാക്കാം. അതിനായി തേങ്ങയും മുളകുപൊടിയും മല്ലിപൊടിയും മഞ്ഞൾപൊടിയും ഉപ്പും മിക്സിയിൽ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കണം. ഒരു കപ്പ്  വെള്ളവും അതിലേക്ക് ചേർക്കാം. ചീനച്ചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിക്കാം. ഇനി കടുക് പൊട്ടിക്കാം. ഇനി ഇഞ്ചിയും വെളുത്തുള്ളിയു വഴറ്റാം. ഇനി കറിവേപ്പില  ചേർത്ത് കൊടുക്കാം. ഇഞ്ചിയും വെളുത്തുള്ളിയു മൂപ്പിച്ച ശേഷം  തേങ്ങാ കൂട്ട് ചേർക്കാം. ചാറ് കൂടുതൽ വേണമെങ്കിൽ കുറച്ചു വെള്ളം കൂടി  ചേർക്കാം. കൂടെ  പച്ചമാങ്ങയും ചേർത്തുകൊടുക്കാം. തിളച്ചു വരുമ്പോൾ ചെമ്മീനും ചേർത്ത് കൊടുക്കണം. പാകം ആകുമ്പോൾ കുറച്ചു പച്ചവെളിച്ചെണ്ണ മേലെ തൂകി കൊടുക്കാം. ശേഷം വാങ്ങി വയ്ക്കാം.

തയ്യാറാക്കിയത്:
നീനു സാംസൺ

വാഴപ്പിണ്ടിയും ചെറുപയറും കൊണ്ടൊരു തോരൻ; എളുപ്പം തയ്യാറാക്കാം

Follow Us:
Download App:
  • android
  • ios