ഈന്തപ്പഴം വിവിധ ആന്റി ഓക്‌സിഡന്റുകൾ പ്രദാനം ചെയ്യുന്നു. അവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ ദോഷകരമായ പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാവുകയും രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ പോഷക ഗുണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുകയും രോഗം തടയുകയും ചെയ്യും. ആവശ്യത്തിന് നാരുകൾ ലഭിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്.

ഈന്തപ്പഴം വിവിധ ആന്റി ഓക്‌സിഡന്റുകൾ പ്രദാനം ചെയ്യുന്നു. അവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ ദോഷകരമായ പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാവുകയും രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. കൂടാതെ പ്രമേഹം, അൽഷിമേഴ്‌സ് രോഗം, ചിലതരം അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കരോട്ടിനോയിഡുകൾ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുമെന്നും മാക്യുലർ ഡീജനറേഷൻ പോലുള്ള നേത്ര സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗം, കാൻസർ, അൽഷിമേഴ്‌സ്, പ്രമേഹം തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങളുടെ വികസനം തടയാൻ സഹായിക്കുന്ന നിരവധി തരം ആന്റിഓക്‌സിഡന്റുകൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴത്തിൽ ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെ നിരവധി ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ അവസ്ഥകളെ തടയുന്നു. ഈന്തപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനമാണ്. വിവിധ രൂപത്തിൽ ഈന്തപ്പഴം കഴിക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് ഈന്തപ്പഴം ഷേക്ക്...എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...

പഴം                               1 എണ്ണം
ഈന്തപ്പഴം                   5 എണ്ണം
പാൽ                             ഒന്നര കപ്പ്
ഐസ് ക്യൂബ്‌സ്        5 ക്യൂബ്‌സ്
അണ്ടിപ്പരിപ്പ്             ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഈന്തപ്പഴം, പഴം, പാൽ എന്നിവ ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ഗ്ലാസ്സിൽ കുറച്ചു ഈന്തപ്പഴം സിറപ്പ് അല്ലെങ്കിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് മിൽക്ക് ഷേക്ക് ഒഴിച്ചു കഴിക്കാവുന്നതാണ്.  ഷേക്കിൽ മുകളിൽ അണ്ടിപരിപ്പ് വച്ച് അലങ്കരിക്കാവുന്നതാണ്...

കാര്യമായി വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? എങ്കിൽ നിങ്ങളറിയേണ്ടത്...