വേണ്ട ചേരുവകൾ...

ഉണക്ക അത്തിപ്പഴം                         250 ഗ്രാം
ഈന്തപ്പഴം                                          250 ഗ്രാം
നെയ്യ്                                                  5 ടേബിൾസ്പൂൺ
ശർക്കര                                              കാൽ കിലോ
തേങ്ങാ പാൽ:
ഒന്നാം പാൽ                                        2 കപ്പ്
രണ്ടാം പാൽ                                       2 കപ്പ്
മൂന്നാം പാൽ                                       2 കപ്പ്
ഏലയ്ക്ക                                             5 എണ്ണം
ചൗവരി                                               അര കപ്പ്
തേങ്ങാ പീര                                       1 കപ്പ്
പഞ്ചസാര                                      2 ടേബിൾസ്പൂൺ
കശുവണ്ടി പരിപ്പ്                            അര കപ്പ്
കറുത്ത മുന്തിരി                              അര കപ്പ്
തേങ്ങാക്കൊത്ത്                              അര കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ചൗവരി വേവിച്ചെടുക്കണം.

ശേഷം തേങ്ങാ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും മാറ്റി വയ്ക്കണം.

അത്തിപ്പഴവും ഈന്തപ്പഴവും ചെറുതായി അരിയണം.

ശേഷം മൂന്നാം പാലിൽ ഇട്ടു അര മണിക്കൂർ വയ്ക്കണം. ശേഷം കുതിർന്ന ഡ്രൈ ഫ്രൂട്ട്സ് പാലിൽ നിന്ന് ഊറ്റി എടുക്കണം. ശേഷം മിക്സിയിൽ അരച്ചെടുക്കണം. നന്നായി അരയണം എന്നില്ല.

ഇനി ശർക്കര പാനി ഉണ്ടാക്കണം.

കശുവണ്ടിയും തേങ്ങാ കൊത്തും കറുത്ത മുന്തിരിങ്ങയും നെയ്യിൽ വറുത്തു മാറ്റി വയ്ക്കണം.

ഇനി തേങ്ങാ പീര കാരമാലിസ് ചെയ്യണം. പായസത്തിന്റെ മുകളിൽ ഇട്ടു കൊടുക്കാനാണിത്.

ചീന ചട്ടി ചൂടാക്കി, അതിലേക്ക് തേങ്ങാപ്പീരയും പഞ്ചസാരയും ഇടുക. നന്നായി ഇളക്കണം. അപ്പോഴേക്കും പഞ്ചസാര അലിഞ്ഞ് തേങ്ങാപ്പീരയിൽ ചേർന്നിട്ടുണ്ടാകും. തേങ്ങാപ്പീര ബ്രൗൺ നിറം ആകുമ്പോൾ വാങ്ങിവയ്ക്കണം.

ഏലയ്ക്കായും പൊടിച്ചു വയ്ക്കണം.

ഇനി പായസം ഉണ്ടാക്കാം...

ഉരുളി ചൂടാക്കാൻ വയ്ക്കണം. നെയ്യ് ഒഴിച്ച് കൊടുക്കണം. അതിന് ശേഷം ഡ്രെെ ഫ്രൂട്ട്സ് ചേർത്തു കൊടുക്കണം. 

നെയ്യിൽ നന്നായി വഴറ്റിയെടുക്കണം. ശേഷം ബാക്കി വന്ന മൂന്നാം പാൽ ചേർത്തു കൊടുക്കണം. ശർക്കര പാനിയും ചേർക്കണം. ഇളക്കി കൊണ്ടേയിരിക്കണം. രണ്ടാം പാലും ചേർത്തു കൊടുക്കണം. നന്നായി ഇളക്കി യോജിപ്പിക്കണം. 

ഏലയ്ക്ക പൊടി ചേർത്തു കൊടുക്കുക. നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. 

ഒന്നാം പാലും ചേർത്തു നന്നായി യോജിപ്പിക്കണം. നെയ്യിൽ മൂപ്പിച്ച സാധനങ്ങളും കൂടി ചേർത്ത് ഇളക്കി വയ്ക്കുക.

അത്തിപ്പഴം ഈന്തപ്പഴം ശർക്കര പായസം തയ്യാറായി.....