ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണല്ലോ സാൻഡ്‌വിച്ച്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ മയോണൈസ് ബ്രെഡ് സാൻഡ്‌വിച്ച്.

വേണ്ട ചേരുവകൾ

  • ബ്രെഡ് 6 കഷ്ണം 
  • മയോണൈസ് 1/2 കപ്പ് 
  • ചീസ് 3 പീസ് 
  • വെണ്ണ 4 സ്പൂൺ 
  • ടൊമാറ്റോ സോസ് 1 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട് കഷ്ണം ബ്രെഡ് എടുക്കുക. ശേഷം അതിന്റെ ഉള്ളിലേക്ക് നിറയെ മയോണൈസ് ഒന്ന് തേച്ചുപിടിപ്പിക്കു.ക അതിലേക്ക് തന്നെ ചീസിന്റെ ഒരു ലയർ വച്ചു കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ബട്ടർ കൂടി ഇട്ടു കൊടുത്ത് അതൊന്ന് കവർ ചെയ്തതിനു ശേഷം നല്ലപോലെ ഇതിനെ ഒന്ന് മൊരിയിച്ച് എടുക്കാവുന്നതാണ്. ഇത് ദോശകല്ലിലോ അല്ലെങ്കിൽ സാൻവിച്ച് മേക്കറിലോ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത് പലതരത്തിലുള്ള മയോണൈസും പല വെറൈറ്റിയിലുള്ള ചീസും ഒക്കെ ചേർത്തിട്ടാണ് ഉണ്ടാക്കി എടുക്കുന്നത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇതിലേക്ക് ടൊമാറ്റോ സോസ് കൂടി ചേർത്തു കൊടുത്താൽ കൂടുതൽ രുചികരമാകും. പച്ചക്കറികളൊക്കെ മിക്സ് ചെയ്ത് തയ്യാറാക്കുന്നത് ഏറെ നല്ലതാണ്. 


How to Make Simple & Quick Cheese Sandwich With Leftover Bread ??