പെരുന്നാൾ പ്രമാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ ഇത്തവണ വ്യത്യസ്ത തരം ഈദ് സ്പെഷ്യൽ ബിരിയാണികൾ. ഇന്ന് വിജയ ലക്ഷ്മി. ആർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ
- ബിരിയാണി അരി 1 കിലോ
- മട്ടൻ 1 കിലോ
- സവാള 250 ഗ്രാം
- തക്കാളി 100 ഗ്രാം
- തൈര് 1/2 കപ്പ്
- നെയ്യ്. 200 ഗ്രാം
- ഗ്രാമ്പൂ 5 ഗ്രാം
- പട്ട 5 ഗ്രാം
- ഏലയ്ക്ക, ജാതി പത്രി, കശുവണ്ടി, ഉണക്കമുന്തിരി 5 ഗ്രാം വീതം
- വെളുത്തുള്ളി,ഇഞ്ചി, ഉള്ളി 10 ഗ്രാം വീതം
- പെരും ജീരകം,മല്ലിപൊടി 15 ഗ്രാം
- മഞ്ഞൾപൊടി 1 സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം അരി ഉപ്പും ചേർത്തെ പാതി വേവിച്ചു വയ്ക്കുക.ഇറച്ചി കഷ്ണങ്ങളിൽ ഉപ്പും തൈരും പുരട്ടി വയ്ക്കുക. സവാള,ഉള്ളി, ഇഞ്ചി വെളുത്തുള്ളി മസാലകൾ എല്ലാം നെയ്യിൽ മുപ്പിച്ചെടുക്കുക.ശേഷം അതിൽ തക്കാളി ഇട്ടു വഴറ്റുക.നന്നായി വഴന്നു കഴിയുമ്പോൾ ഇറച്ചികഷണങ്ങൾ ചേർക്കുക.ഇറച്ചി വേവുമ്പോൾ കശുവണ്ടി അരച്ചു ചേർക്കുക.അരപ്പെ കുറുക്കുമ്പോൾ പെര ലനായി ഇറക്കിവയ്ക്കുക.
ഉരുളിയിൽ നെയ്യ് ഒഴിച് കുറച്ചു ഇറച്ചി കറി അതിനു മുകളിൽ ചോറ്,വീണ്ടും ഇറച്ചി കറി, ചോറ് ഈ ക്രമത്തിൽ വിളമ്പി അടച്ചു ചെറു തീയിൽ വേവിക്കുക.വശങ്ങളിൽ ആവി വരുമ്പോൾ മല്ലിയില,പുതിനയില, സവാള വരുത്താതെ,അണ്ടിപ്പരിപ്പ്,കിസ്മിസ്, ഇവ വിതറി വാങ്ങി വയ്ക്കുക.നല്ല രുചികരമായ മട്ടൻ ബിരിയാണി റെഡി.
കിടിലൻ രുചിയിൽ തമിഴ്നാട് സ്പെഷ്യൽ ചിക്കൻ ബിരിയാണി ; റെസിപ്പി
