ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഓറഞ്ച് കൊണ്ട് ജ്യൂസ് മാത്രമല്ല ഒരു വെറെെറ്റി രുചിയിൽ സ്പെഷ്യൽ ചായയും തയ്യാറാക്കാവുന്നതാണ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ഓറഞ്ച് ചായ. 

വേണ്ട ചേരുവകൾ 

  • ഓറഞ്ച് 1 എണ്ണം 
  • ചായ പൊടി 1 സ്പൂൺ 
  • തേൻ 2 സ്പൂൺ 
  • വെള്ളം 2 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രം വച്ച് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചതിനു ശേഷം അതിലേക്ക് ഒരു ഓറഞ്ചിന്റെ മുഴുവനായിട്ടുള്ള നീര് ഒഴിച്ച് കൊടുത്തതിനുശേഷം ഇതൊന്നു തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചായപ്പൊടി കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കാം. അതിനുശേഷം ഇതിനൊരു ഗ്ലാസ്സിലേക്ക് പകർന്നതിനുശേഷം അതിലോട്ട് തേന് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാവുന്നതാണ്.

Read more കിടിലൻ രുചിയിൽ ഹണി ടീ തയ്യാറാക്കാം; റെസിപ്പി

Asianet News Live | PP Divya | ADM Death | ഏഷ്യാനെറ്റ് ന്യൂസ് | By- Election | Malayalam News Live