പപ്പായ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം... 

ധാരാളം പോഷക​ഗുണങ്ങൾ പപ്പായയിൽ അടങ്ങിയിരിക്കുന്നു. പപ്പായ കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. പപ്പായ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍...

പപ്പായ ചെറുതായി അരിഞ്ഞത് 1 കപ്പ് 
അര മുറി തേങ്ങയുടെ പകുതി ചിരകിയത് 
വെളുത്തുള്ളി 5 അല്ലി 
പച്ചമുളക് 3 എണ്ണം
വറ്റല്‍ മുളക് 3 എണ്ണം
കറിവേപ്പില ആവശ്യത്തിന്
കടുക് 1 ടീസ്പൂണ്‍ 
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
 മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
 ഉഴുന്ന് അര ടേബിള്‍ സ്പൂണ്‍
 ജീരകം കാല്‍ സ്പൂണ്‍
 വെള്ളം ആവശ്യത്തിന് 
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് ഉഴുന്നും കടുകും വറ്റല്‍ മുളകും കരിവേപിലയും ചേര്‍ത്ത് താളിക്കുക. വറ്റല്‍മുളക് ചൂടാകുമ്പോഴേക്കും പപ്പായ ചേര്‍ക്കുക. രണ്ട് മിനിറ്റ് വഴറ്റുക.

ഇനി പാകത്തിന് വെള്ളം ചേര്‍ത്ത് അടച്ചു വച്ച് 10 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഇനി തേങ്ങയും വെളുത്തുള്ളിയും മഞ്ഞള്‍പൊടിയും ജീരകവും പച്ചമുളകും ചേര്‍ത്തരയ്ക്കുക.

ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. പപ്പായ അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കുക. പപ്പായ നന്നായി വെന്ത് വെള്ളം വറ്റിയാല്‍ തേങ്ങാ അരപ്പ് ചേര്‍ത്ത് ഇളകി യോജിപ്പിക്കുക. അഞ്ച് മിനിറ്റ് ചൂടായി ശേഷം തീ ഓഫ് ചെയ്യുക.