ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം നോമ്പുതുറ വിഭവങ്ങൾ. ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ 

ഫില്ലിംഗിന് വേണ്ടിയത്

തിരുമ്മിയ തേങ്ങ 1.5 കപ്പ്‌
ശർക്കര പൊടി 3/4 കപ്പ്

അടക്ക് വേണ്ടിയത്

ഗോതമ്പു പൊടി 1.5 കപ്പ്
ഉപ്പ് ആവശ്യത്തിന്
ജീരകം 1/4 സ്പൂൺ
വെളിച്ചെണ്ണ 1 സ്പൂൺ
വെള്ളം കുഴക്കാൻ ആവശ്യത്തിന്
വാഴയില

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേക്കു തേങ്ങ തിരുമ്മിയത് ഇട്ടു ഒന്നു ഇളക്കി, കൂടെ തന്നെ ശർക്കര പൊടിയും ചേർത്തു ഇളക്കി ഒന്നു വറ്റിച്ചെടുത്തു അത് ഒന്നു തണുക്കാൻ ആയി മാറ്റി വെക്കുക. ഇനി ഗോതമ്പു പൊടിയും ഉപ്പും ജീരകവും വെളിച്ചെണ്ണയും വെള്ളവും ചേർത്തു ഒന്നു കുഴച്ചു ചപ്പാത്തി മാവിനെക്കാൾ കുറച്ചു ലൂസ് ആയി കുഴച്ചു വെക്കുക. ഇനി ഒരു വാഴയിലയിലേക്ക് കുറേശ്ശേ മാവ് എടുത്തു കട്ടികുറച്ചു പരത്തി ഉണ്ടാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് നടുക്ക് വച്ച് ആവിയിൽ പുഴുങ്ങി എടുത്താൽ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു നാലുമണി പലഹാരം റെഡി.

ഗോതമ്പുപൊടി കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന സോഫ്റ്റ്‌ ഇലഅട|Ela Ada|Kerala Special Snack #ramadan