Asianet News MalayalamAsianet News Malayalam

അരിയും ഉഴുന്നും വേണ്ട; റവ കൊണ്ട് സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കിയാലോ...

അരിയും ഉഴുന്നും അരക്കാതെ തന്നെ മിനിറ്റുകള്‍ക്കുള്ളില്‍ റവ കൊണ്ട് എങ്ങനെ സോഫ്റ്റായ ഇഡലി ഉണ്ടാക്കാം എന്നു നോക്കാം...

how to make rava idli
Author
Trivandrum, First Published Jun 17, 2020, 9:01 AM IST

റവ കൊണ്ട് ഇഡ്ഡലി ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് റവ ഇഡ്ഡലി. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

റവ വറുത്തത്                                                 1 കപ്പ്
പുളിയില്ലാത്ത തൈര്                                   1 കപ്പ്
സവാള (ചെറുതായി അരിഞ്ഞത്)             1 കപ്പ്
കാരറ്റ് (ചെറുതായി അരിഞ്ഞത്)               1 കപ്പ്
പച്ചമുളക്                                                          2 എണ്ണം
ഉപ്പ്                                                                    ആവശ്യത്തിന്
വെള്ളം                                                           ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

 ആദ്യം റവയും തൈരും കൂടി നല്ലത് പോലെ യോജിപ്പിച്ച് വയ്ക്കുക. പതിനഞ്ച് മിനിറ്റ് വയ്ക്കുക. ശേഷം ഇതിലേക്ക് സവാള, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക. വെള്ളം അല്പം ചേർത്ത് കൊടുക്കണം. ഇഡ്ഡലി മാവിനേക്കാളും ഒരല്പം കുറുകി ഇരിക്കണം. എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ ഈ മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. സാമ്പാറിന്റെ കൂടെയോ ചമ്മന്തിയുടെയോ കൂടെയോ കഴിക്കാവുന്നതാണ്. 

തയ്യാറാക്കിയത്:
​ഗീതാ കുമാരി

ഓട്സ് കൊണ്ടുള്ള ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്...

Follow Us:
Download App:
  • android
  • ios