ആവിയിൽ വേവിക്കുന്നതിനാൽ ദഹിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രധാന ഗുണം. അരിയ്ക്ക് പകരം റവ ചേർത്ത് ഇനി മുതൽ ഇഡ്ഡ്ലി തയ്യാറാക്കിയാലോ?...

പ്രാതൽ ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. പ്രഭാതഭക്ഷണം എപ്പോഴും ആരോ​ഗ്യകരമായിരിക്കണം. ഇഡ്ഡ്ലി പ്രധാനപ്പെട്ട വിഭവമാണല്ലോ. ആവിയിൽ വേവിക്കുന്നതിനാൽ ദഹിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രധാന ഗുണം. അരിയ്ക്ക് പകരം റവ ചേർത്ത് ഇനി മുതൽ ഇഡ്ഡ്ലി തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

ഉഴുന്ന് 1 കപ്പ്
റവ 2 കപ്പ്
ചോറ് അര കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഉഴുന്ന് നന്നായി കഴുകി രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം ഉഴുന്നും ചോറും ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്ത ഉഴുന്ന് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി റവയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഈ മാവ് പുളിച്ച് പൊങ്ങാനായി എട്ടു മുതൽ പത്തു മണിക്കൂർ വരെ മാറ്റിവയ്ക്കുക. ഇടയ്ക്കൊന്ന് ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷ മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിച്ച് എടുക്കുക. ശേഷം എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ ഒഴിച്ച് ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കുക.

കുട്ടികളിലെ ഫാറ്റി ലിവർ ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Asianet News Live| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News Updates #Asianetnews