ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

മലയാളികളുടെ പ്രിയപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്നാണ് ഇടിയപ്പം അഥവാ നൂൽപുട്ട്. വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്കും കഴിക്കാവുന്ന ഒരു സ്പെഷ്യൽ ഇടിയപ്പം എളുപ്പം തയ്യാറാക്കാം. കൊതിപ്പിക്കും രുചിയിൽ സ്പെഷ്യൽ റാഗി ഇടിയപ്പം എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

റാഗി പൊടി 2 കപ്പ് 
ചൂട് വെള്ളം 1 കപ്പ് 
ഉപ്പ് 1/2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം റാഗി പൊടിയിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും ഉപ്പും ചേർത്ത് നല്ലത് പോലെ നന്നായി കുഴച്ചെടുക്കുക. 
പാകത്തിന് കുഴച്ചെടുത്തതിനുശേഷം സേവനഴിയിലേക്ക് മാവുനിറച്ചു കൊടുത്ത് സാധാരണ ഇടിയപ്പം ഉണ്ടാക്കുന്ന പോലെ തന്നെ ഇഡ്ഡലി പാത്രത്തിലേക്ക് മാവ് പിഴിഞ്ഞൊഴിച്ചു കൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. തേങ്ങാ പാൽ ചേർത്ത് അല്ലെങ്കിൽ കറികൾ ചേർത്തും കഴിക്കാവുന്നതാണ്. ഹെൽത്തി റാഗി ഇടിയപ്പം തയ്യാർ..

വണ്ണം കുറയ്ക്കാൻ സ്പെഷ്യൽ മില്ലറ്റ് അട ദോശ ; റെസിപ്പി