വേണ്ട ചേരുവകൾ...

പൈനാപ്പിൾ                            1  എണ്ണം
അവൽ                                      1/4 കപ്പ്‌ 
ശർക്കര                                     5 എണ്ണം
തേങ്ങ                                        2 എണ്ണം
കിസ്മിസ് /അണ്ടിപ്പരിപ്പ് ‌      ആവശ്യത്തിന് 
ഏലയ്ക്കപ്പൊടി                    2 ടീസ്പൂൺ 
നെയ്യ്                                        4 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യം പൈനാപ്പിൾ വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞെടുക്കണം.

ചോപ്പർ ഉള്ളവർ ചോപ് ചെയ്താലും മതി. ഇനി ഇത് ഒരു കുക്കറിൽ നാലോ അഞ്ചോ വിസിൽ വരുന്നത് വരെ വേവിക്കണം. 

പൈനാപ്പിൾ നല്ല വേവുള്ളതാണ് അപ്പോൾ കുക്കറിൽ ആയാൽ എളുപ്പമാണ്. അപ്പോഴേക്ക് തേങ്ങ പാലെടുത്ത് വയ്ക്കുക.

ഒന്നാം പാലും രണ്ടാം പാലും വേണം. ഇനി 2 ടീസ്പൂൺ നെയ്യിൽ കിസ്മിസ്, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് ഇവ വറുത്തു മാറ്റി വയ്ക്കണം.

ഇനി ആ നെയ്യിൽ അവൽ വറുത്തെടുക്കുക.ശർക്കര പാനിയാക്കി അരിച്ചെടുക്കുക. പൈനാപ്പിൾ വെന്തത് ബാക്കി 2 ടീസ്പൂൺ നെയ്യിൽ വഴറ്റുക. 

ശേഷം അതിലേക്ക് ശർക്കര പാനി ചേർക്കുക. ഇനി നന്നായി കുറുകി വറ്റി വരുന്ന പരുവത്തിൽ 2ാം പാല് ചേർക്കുക. 

പൈനാപ്പിൾ ചെറുതായി ഉടച്ചു കൊടുക്കണം. അതിലേക്ക് വറുത്തു വച്ച അവൽ ചേർത്ത് ഇളക്കുക.

അവൽ വെന്ത് സോഫ്റ്റ്‌ ആവട്ടെ അപ്പോഴേക്ക് പാല് വറ്റി കുറുകി വരും.

ശേഷം ഏലയ്ക്കപ്പൊടി ചേർത്തിളക്കുക. ഒന്നാം പാല് ചേർത്തു തിളക്കാതെ വറുത്ത് വച്ച അണ്ടിപ്പരിപ്പും കിസ്മിസും തേങ്ങാക്കൊത്തും ചേർത്തു വാങ്ങി വയ്ക്കുക.

രുചികരമായ പൈനാപ്പിൾ -അവൽ പായസം തയ്യാറായി...