Asianet News MalayalamAsianet News Malayalam

എന്താണ് കുഴിമന്തി? സ്വാദിഷ്ടമായ കുഴിമന്തി തയ്യാറാക്കാം ഈസിയായി!

യെമനിൽ നിന്നുള്ള ഒരു ഭക്ഷ്യ വിഭവമാണ് മന്തി അല്ലെങ്കിൽ കുഴിമന്തി. ചില വിവാഹ സദ്യകളിലും മറ്റ് ആഘോഷാവസരങ്ങളിലും ഈ മന്തി വിളമ്പാറുണ്ട്.‌ 

how to prepare kuzhimanthi
Author
First Published Oct 1, 2022, 11:24 AM IST

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം കുഴിമന്തി ആണ്.  ഈ അറേബ്യന്‍ വിഭവത്തിന്റെ പേരിനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചൊല്ലിയാണ് വിവാദം. ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി  അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്ന് ശ്രീരാമന്റെ പോസ്റ്റില്‍ പറയുന്നു. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നാണ് വി.കെ. ശ്രീരാമന്‍ പറയുന്നത്. വലിയ വിമര്‍ശനമാണ് ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

എന്തായാലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് കുഴിമന്തി. യെമനിൽ നിന്നുള്ള ഒരു ഭക്ഷ്യ വിഭവമാണ് മന്തി അല്ലെങ്കിൽ കുഴിമന്തി.  കുഴിയിൽ വെച്ച് വേവിക്കുന്നുവെന്നതാണ് കുഴിമന്തിയുടെ പ്രത്യേകത. വ്യത്യസ്ത രുചി, കുറഞ്ഞ കൊഴുപ്പ് എന്നിവയും കുഴിമന്തിയെ വ്യത്യസ്തമാക്കുന്നു.  ആട്ടിറച്ചിയോ കോഴിയിറച്ചിയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിരിയാണിയുടെ ഒരു ചെറുപതിപ്പാണ് കുഴിമന്തി.

ഈസിയായി കുഴിമന്തി തയ്യാറാക്കേണ്ട വിധം നോക്കാം...

ആവശ്യമുള്ള സാധനങ്ങൾ...

മന്തി മസാസ

വറുത്തു പൊടിക്കേണ്ടവ:

മല്ലി - 1സ്പൂൺ
ജീരകം 1 സ്പൂൺ 
വഴണ ഇല - 1 എണ്ണം 
പട്ട -2 കഷ്ണം 
ഗ്രാമ്പൂ -3 എണ്ണം 
ഏലക്ക -2 എണ്ണം 
ഉണക്ക നാരങ്ങ - 1 എണ്ണം 
കുരുമുളക് -3 സ്പൂൺ  
വെളുത്തുള്ളി  - 1 അല്ലി -ഇത്രയും വറുത്തു പൊടിക്കുക. 

തോല് കളയാത്ത ചിക്കൻ - 1 കിലോ
ഉപ്പ് - ആവശ്യത്തിന് 
എണ്ണ -3 സ്പൂൺ 
കാശ്മീരി മുളക് പൊടി -2 സ്പൂൺ 
നാരങ്ങ നീര് - 1 സ്പൂൺ 
ബസുമതി അരി - 2 ഗ്ലാസ്‌ 

ഉണക്ക നാരങ്ങ -2 എണ്ണം 
പട്ട -2 കഷ്ണം 
ഗ്രാമ്പൂ -4 എണ്ണം 
ഏലക്ക -2 എണ്ണം 
വഴണ ഇല ഉണക്കിയത് -1 എണ്ണം 
ക്യാപ്‌സിക്കം - 1 എണ്ണം 
സവാള - 1 എണ്ണം 
കുരുമുളക് -2 സ്പൂൺ 
വെളുത്തുള്ളി -1 സ്പൂൺ 
എണ്ണ -2 സ്പൂൺ 
മല്ലി പൊടി -1 സ്പൂൺ 
പച്ചമുളക് -4 എണ്ണം 
ഉപ്പ് - ആവശ്യത്തിന് 
നാരങ്ങാ നീര് -4 സ്പൂൺ 
മഞ്ഞൾ പൊടി -1/2 സ്പൂൺ 
പാൽ-1 സ്പൂൺ 
കനൽ -2 കഷ്ണം 
എണ്ണ -2 സ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യമായി ഒരു മന്തി മസാല തയ്യാറാക്കിയെടുക്കണം അതിനായിട്ട് പട്ട ഗ്രാമ്പു, മല്ലി, ജീരകം, ഏലക്ക, വഴനയില ഉണക്കിയത്, ഉണക്കിയ നാരങ്ങ, ഇത്രയും ചേർത്ത് നന്നായിട്ട് ഒന്ന് വറുത്തെടുക്കണം.

 വറുത്തതിനുശേഷം ആ പൊടിയിലേക്ക് ഒരു വെളുത്തുള്ളിയുടെ വലിയ വലിയ ഒപ്പം തന്നെ കാശ്മീരി ചില്ലിയും കൂടെ ചേർത്ത് നന്നായിട്ട് പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക. ഈ മസാലയിൽ നിന്ന് കുറച്ചെടുത്തു എണ്ണ ഒഴിച്ച് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലേക്ക് നാരങ്ങാനീരും ചേർത്ത് ചിക്കനിലേക്ക് തേച്ചുപിടിപ്പിക്കാൻ തൊഴിൽ കളയാതെ വേണം തയ്യാറാക്കി എടുക്കേണ്ടത്. അതുകൂടാതെ ഒരു ടോപ്പിക്ക് കത്തിയോ കൊണ്ട് ചെറിയ ചെറിയ ഹോൾസ് ഒന്ന് ഇട്ടുകൊടുക്കുക ചിക്കൻ മസാല മുഴുവൻ ഇങ്ങനെ ചെയ്യുന്നത്.

 അതിനുശേഷം ഒരു പാത്രം വച്ച് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിന്റെ മുകളിൽ ഏതെങ്കിലും ഒരു പാത്രം വെച്ച് ആവി കയറ്റി എടുക്കുകയാണ് വേണ്ടത് ചിക്കൻ ഒരു 25 മിനിറ്റ് നന്നായിട്ട് ആവി കയറ്റി എടുക്കണം ഇങ്ങനെ ആവി കയറ്റുമ്പോൾ ചിക്കന്റെ വെള്ളം മുഴുവൻ ആയിട്ടും താഴത്തെ പാത്രത്തിൽ കിട്ടുന്നതായിരിക്കും ഇത് വച്ചിട്ട് വേണം നമുക്ക് മന്തിയുടെ ചോറ് തയ്യാറാക്കേണ്ടത്.

 ഇത്രയും ചെയ്തു കഴിഞ്ഞാൽ ചിക്കൻ മാറ്റിവയ്ക്കുക അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഒരു സവാള അരിഞ്ഞത് നാരങ്ങാനീര്  ക്യാപ്സിക്കം നീളത്തിൽ അരിഞ്ഞത് കുറച്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇത്രയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. അതിന്റെ ഒപ്പം തന്നെ പട്ട ഗ്രാമ്പു ഏലക്ക വഴക്കിയത് കറുത്ത ഉണക്കിയ നാരങ്ങ രണ്ടെണ്ണം എന്നിവ കൂടി ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കുക അതിലേക്ക് ചിക്കൻ വേവിച്ചു വെച്ചിട്ടുള്ള ആ ഒരു വെള്ളം കൂടി ചേർത്ത് തിളക്കാൻ വയ്ക്കുക ആവശ്യത്തിനു ഉപ്പും നാരങ്ങാനീരും ഈ സമയം ചേർത്തു കൊടുക്കാം ഇത്രയും ചേർത്ത് കഴിഞ്ഞാൽ ഇത് നന്നായി തിളച്ചു തുടങ്ങുമ്പോൾ ബസുമതി റൈസും നന്നായി കഴുകി വൃത്തിയാക്കി 15 മിനിറ്റ് വെള്ളത്തിലിട്ട് വെച്ചതിന് ഇതിലോട്ട് ചേർത്തു കൊടുക്കാം.

 ശേഷം ചോറ് നന്നായി വെന്തു പാകത്തിന് വന്നു കഴിഞ്ഞാൽ അതിലേക്ക് ആവിയിൽ ചിക്കന് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് ഒരു 5 മിനിറ്റ് നന്നായിട്ട് പുറംഭാഗം മുഴുവനും മൊരിഞ്ഞു വരുന്നതുപോലെ ആക്കിയെടുക്കുക പൂർണ്ണമായും ഫ്രൈ ചെയ്യേണ്ട ആവശ്യമില്ല.

 ഇനി വറുത്തു വച്ചിട്ടുള്ള ചിക്കനും കൂടി ചോറിന്റെ മുകളിലേക്ക് നിരത്തി അതിന്റെ മുകളിലും മഞ്ഞപ്പൊടിയിൽ കുറച്ച് പാലു മിക്സ് ചെയ്തത് ഒരു സ്പൂൺ കൊണ്ട് ഒഴിച്ചു കൊടുത്തു അതിലേക്ക് ചിക്കൻ ഫ്രൈ ചെയ്തു വെച്ചതും കീറിയ പച്ചമുളക് കൂടെ വെച്ച് ചെറിയ തീയിൽ നന്നായി വേകിച്ചെടുക്കുക. അതിനു മുകളിൽ ഒരു പാത്രത്തിൽ കനൽ വച്ചു അതിലേക്ക് ഒരു സ്പൂൺ എണ്ണയോ, നെയ്യോ ഒഴിച്ച് അടച്ചു വയ്ക്കുക. കുറച്ചു സമയം കഴിയുമ്പോൾ ചിക്കനും ആ ഒരു ചോറും എല്ലാം പാകത്തിന് വെന്തിട്ടുണ്ടാവും.

റെസ്പി തയ്യാറാക്കിയത്:

ആശ രാജനാരായണന്‍
 

Also Read: ഇന്ന് ഇന്‍റര്‍നാഷണല്‍ കോഫി ഡേ; അറിയാം കോഫിയുടെ ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios