വളരെ രുചിയേറിയതും എളുപ്പവും തയ്യാറാക്കാൻ പറ്റിയ വിഭവമാണ് ആട്ടിൻ തല കുറുമ. രുചികരമായ ആട്ടിൻ തല കുറുമ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ...

ആട്ടിൻ തല
വെളിച്ചെണ്ണ ആവശ്യത്തിന്
സവാള 3 എണ്ണം 
പച്ചമുളക് 4 എണ്ണം
 തക്കാളി 3 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന്
മല്ലിപ്പൊടി 1 ടീസ്പൺ
മുളക് പൊടി 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി‌ 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഖരംമസാലപ്പൊടി ആവശ്യത്തിന്
തേങ്ങാപ്പാൽ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

 ആദ്യം ആട്ടിൻ തല ക്ലീൻ ചെയ്ത് കഴുകി വയ്ക്കുക.

 കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക് , തക്കാളി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ യഥാക്രമം വഴറ്റുക.

ഇതിലേക്ക് മല്ലിപ്പൊടി , മുളക് പൊടി , മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റി തല ചേർത്ത് ഉപ്പും ഇട്ട് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് കുക്കർ അടച്ച് വേവിക്കുക.

 ശേഷം ഗ്രേവിയിൽ ഖരംമസാലപ്പൊടി ചേർത്ത് തിളപ്പിച്ച് വറ്റി വന്നാൽ തേങ്ങാപ്പാൽ ചേർത്ത് മല്ലിയിലയും ചേർത്ത് വിളമ്പാവുന്നതാണ്. 

തയ്യാറാക്കിയത്; സഫീറ ഹാരിസ്