വേണ്ട ചേരുവകൾ...

നുറുക്ക് ഗോതമ്പ്                                                      1 കപ്പ്‌ 
ശര്ക്കര                                                                      400 ഗ്രാം 
വെള്ളം                                                                         1 കപ്പ്‌ 
തേങ്ങയുടെ ഒന്നാം പാൽ                                         2 കപ്പ്‌ 
തേങ്ങയുടെ രണ്ടാം പാൽ                                        4 കപ്പ്‌ 
തേങ്ങയുടെ മൂന്നാം പാൽ                                        5 കപ്പ്‌ 
ഏലയ്ക്ക പൊടിച്ചത്                                                അര ടീസ്പൂണ്‍ 
ഉണക്കിയ ഇഞ്ചി പൊടിച്ചത്                                   അര ടീസ്പൂണ്‍ 
ജീരകം റോസ്റ്റ് ചെയ്തു പൊടിച്ചത്                           അര ടീസ്പൂണ്‍ 
നെയ്യ്                                                                             1 ടേബിൾ സ്പൂണ്‍ 
അണ്ടി പരിപ്പ്                                                               25 എണ്ണം 
ഉണക്കമുന്തിരി                                                           2 ടേബിൾ സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 

ആദ്യം ഒരു പ്രെഷർ കുക്കറിൽ 5 കപ്പ്‌ മൂന്നാം പാൽ ചേർത്ത് കഴുകി വൃത്തിയാക്കിയ നുറുക്ക് ഗോതമ്പ് ചേർത്ത് ചെറിയ തീയിൽ 10 മിനിട്ട് വേവിക്കുക. 

ശേഷം ശർക്കര ഒരു കപ്പ്‌ വെള്ളം ചേർത്ത് ചൂടാക്കി ഉരുക്കി എടുത്തു ഒന്ന് അരിചെടുത്തതിനുശേഷം വേവിച്ചു  വച്ചിരിക്കുന്ന ഗോതമ്പിലേക്ക് മിക്സ്‌ ചെയ്തു നല്ല കട്ടി ആകുന്നതുവരെ വേവിക്കുക.

 ശേഷം രണ്ടാം പാൽ ഒഴിച്ച് ചെറിയ തീയിൽ വച്ച് കുക്ക് ചെയുക ഇതെല്ലം കൂടി വേവിച്ചു നല്ല കട്ടി ആയി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് നല്ല പോലെ ഇളക്കി എടുക്കുക.

ശേഷം ഏലയ്ക്ക പൊടിച്ചതും , ഉണക്കിയ ഇഞ്ചി പൊടിച്ചതും . ജീരകം പൊടിച്ചതും ചേർത്ത് ചെറിയ തീയിൽ വെച്ച് 5 മിനിട്ട് നേരം നല്ല പോലെ ഇളക്കി കൊടുത്തു വേവിച്ചെടുക്കുക.

 പിന്നീട് തീ ഓഫ്‌ ചെയ്യാം ഇനി ഒരു ടേബിൾ സ്പൂണ്‍ നെയ്യ് വേറെ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി അതിലേക്കു ഉണക്കമുന്തിരിയും കശുവണ്ടിപരിപ്പും ചേർത്ത് നല്ല ഗോള്ടെൻ ബ്രൗണ്‍ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തു പായസത്തിലേക്ക് ചേർക്കാം. ഒപ്പം കുറച്ചു നെയ്യും...

തയ്യാറാക്കിയത്:

ദീപിക ആർ. എസ്
തിരുവനന്തപുരം