വളരെ ഹെൽത്തിയും എളുപ്പവും ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് പാലക് പരിപ്പ് കറി. രുചികരമായ പാലക് പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം... 

വേണ്ട ചേരുവകൾ...

പരിപ്പ് അര കപ്പ് 
പാലക് ചീര 2 കപ്പ്
സവാള ഒന്ന് 
തക്കാളി ഒന്ന്
ഇഞ്ചി അര ടീസ്പൂൺ 
വെളുത്തുള്ളി അര ടീസ്പൂൺ
ജീരകം കാൽ ടീസ്പൂൺ
എള്ളെണ്ണ ഒരു ടീസ്പൂൺ
മുളക് പൊടി അര ടേബിൾസ്പൂൺ 
മല്ലി പൊടി കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ

തയ്യാറാക്ക‌ുന്ന വിധം...

പരിപ്പ് ആദ്യം കുക്കറിൽ അല്പം ഉപ്പിട്ട് വേവിച്ചു മാറ്റി വയ്ക്കണം. 

ചട്ടിയിൽ എള്ളെണ്ണ ചൂടാക്കാം. ഇനി ജീരകം മൂപ്പിക്കാം. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. 

ഇനി സവാള വഴറ്റാം. ശേഷം മസാലകൾ ചേർക്കാം. ഇനി തക്കാളി ചേർക്കാം. 

എല്ലാം നന്നായി വഴറ്റി യോജിപ്പിച്ചെടുക്കാം. പേസ്റ്റ് പോലെ ആകുമ്പോൾ ചീര ചേർക്കാം. 

വെള്ളം വലിയുന്ന വരെ ഇളക്കം. ഇനി പരിപ്പും ചേർക്കാം. ഇളക്കി യോജിപ്പിച്ചെടുക്കാം.

രുചികരമായ പാലക് പരിപ്പ് കറി തയ്യാറായി...