ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് പനീർ. തേങ്ങാപ്പാൽ ചേർത്ത അടിപൊളി പനീർ കറി തയ്യാറാക്കാം... 

വേണ്ട ചേരുവകൾ...

പനീർ ക്യൂബ്സ് ഒന്നര കപ്പ് 
ഇഞ്ചി അര ടീസ്പൂൺ 
വെളുത്തുള്ളി അര ടീസ്പൂൺ
സവാള രണ്ട് (ചെറുതായി അരിഞ്ഞത്)
മുളക് പൊടി അര ടേബിൾസ്പൂൺ 
മല്ലി പൊടി അര ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ് 
തേങ്ങയുടെ രണ്ടാം പാൽ അര കപ്പ്
എള്ളെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ചീനച്ചട്ടിയിൽ പനീർ അല്പം എണ്ണയിൽ മൊരിച്ചെടുക്കാം. അത് മാറ്റി വയ്ക്കാം. 

 ഇനി അതെ ചീനച്ചട്ടിയിൽ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റാം. ഇനി സവാള വഴറ്റാം. മസാലകൾ ചേർക്കാം. 

എല്ലാം ഒന്ന് മൂപ്പിച്ച ശേഷം മിക്സിയിൽ ഒന്ന് അരച്ചെടുക്കാം. ഇനി ഇത് തിരിച്ചു ചട്ടിയിലേക്ക് ഇടാം. 

രണ്ടാം പാലും ചേർത്ത് കൊടുക്കാം. ഇനി വറുത്ത് വച്ചിരിക്കുന്ന പനീർ ചേർക്കാം. 

എല്ലാം ഒന്ന് കുറുകി വരുന്ന വരെ ഇളക്കാം. അവസാനം ഒന്നാം പാലും ചേർത്ത് കൊടുക്കാം.

പനീർ കറി തയ്യാറായി...