വേണ്ട ചേരുവകൾ...

പനീർ                                            രണ്ടു കപ്പ് 
കശുവണ്ടി പരിപ്പ്                      15 എണ്ണം 
സവാള                                          1 എണ്ണം
ഇഞ്ചി                                        കാൽ ടീസ്പൂൺ 
വെളുത്തുള്ളി                            കാൽ ടീസ്പൂൺ 
പച്ചമുളക്                                    രണ്ടെണ്ണം 
കട്ട തൈര്                                   അര കപ്പ്
ഏലയ്ക്ക പൊടി                        ഒരു നുള്ള്
ഫ്രഷ് ക്രീം                                   അര കപ്പ്
എണ്ണ                                             ആവശ്യത്തിന്

മസാല:
ഗ്രാമ്പു, കുരുമുളക്, കറുവപ്പട്ട, കറുവയില എന്നിവ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

കാൽ കപ്പ് വെള്ളത്തിൽ കശുവണ്ടി പരിപ്പ് കുതിരാൻ വയ്ക്കണം. ശേഷം മിക്സിയിൽ അരച്ച് മാറ്റിവെക്കാം. 

ഇനി സവാള ചെറുതായി അരിഞ്ഞു കാൽ കപ്പ് വെള്ളത്തിൽ വേവിക്കണം. വെന്ത ശേഷം അതും മിക്സിയിൽ അരച്ച് മാറ്റി വയ്ക്കാം.

ഇനി പാനിൽ എണ്ണ ചൂടാക്കാം. ആദ്യം മസാലകൂട്ടം മുപ്പിക്കാം. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം. ശേഷം പച്ചമുളക് ചേർക്കാം. 

ഇനി സവാള അരച്ചതും കശുവണ്ടി പരിപ്പ് അരച്ചതും കൂടി ചേർത്ത് കൊടുക്കാം. പനീറും ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കാം. ഏലക്ക പൊടി ചേർക്കാം. 

അവസാനം ഫ്രഷ് ക്രീമും കട്ട തൈരും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കാം.

ഷാഹി പനീർ തയ്യാറായി...