വേനല്‍ക്കാലത്ത് തണ്ണിമത്തന്‍റെ ഈ ഗുണങ്ങള്‍ അറിയൂ...

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 17, Apr 2019, 10:35 PM IST
How To Tell If Your Watermelon Is Ripe And Sweet
Highlights

തണ്ണിമത്തന്‍റെ ഉള്ളിലെ ചുവന്നഭാഗം കഴിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മധുരക്കുറവാണെന്ന കാരണത്താല്‍ തൊലിയോടു ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ചുവന്നതു മാത്രം മുറിച്ചെടുത്തു കഴിക്കുന്നവരാണു കൂടുതലും.

തണ്ണിമത്തന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. തണ്ണിമത്തന്‍റെ ഉള്ളിലെ ചുവന്നഭാഗം കഴിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മധുരക്കുറവാണെന്ന കാരണത്താല്‍ തൊലിയോട് ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ചുവന്നതു മാത്രം മുറിച്ചെടുത്തു കഴിക്കുന്നവരാണു കൂടുതലും. എന്നാല്‍ മധുരമില്ലെങ്കിലും ഈ വെള്ളഭാഗം കളയരുത്. ഇതു കൂട്ടിവേണം കഴിക്കാന്‍. ഇങ്ങനെ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും.

വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും. 

1. തണ്ണിമത്തന്‍റെ തോണ്ടോടു ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നതു കിഡ്‌നിയുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. 

2. ഹൈ ബിപിയുള്ളവര്‍ ഇത് കഴിക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്. 

3. തണ്ണിമത്തന്‍റെ ഈ ഭാഗത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിട്ടുണ്ട്. 

4. പുരുഷന്മാരിലെ ഉദ്ധരണപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തണ്ണിമത്തന്‍റെ തൊണ്ടോടു ചേര്‍ന്ന വെള്ളനിറത്തിലുള്ള ഭാഗം കഴിക്കുന്നതു നല്ലതാണ്. 

5. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാന്‍ സഹായിക്കും. 

6. ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്.

 


 

loader