കൊറോണ വൈറസിന്റെ വരവോടുകൂടി ആരോഗ്യകാര്യങ്ങളില്‍ നാം കൂടുതല്‍ കരുതലെടുത്തുതുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിലാണ് മിക്കവരും അധിക ജാഗ്രത പാലിക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് വൈറസ് എളുപ്പത്തില്‍ കടന്നുകൂടുന്നതെന്നും രോഗം രൂക്ഷമാകുന്നതെന്നും ഉള്ള വിവരങ്ങള്‍ കൂടി വന്നതോടെ ഇക്കാര്യത്തില്‍ ഏവരും ശ്രദ്ധയെടുത്തുതുടങ്ങി.

ഈ പശ്ചാത്തലം മുന്‍നിര്‍ത്തി പല കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങളെ 'ഹെല്‍ത്തി'യായി കാണിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന വാദവുമായി ഐസ്‌ക്രീം നിര്‍മ്മാതാക്കളായ ഒരു കമ്പനിയും എത്തിയിരിക്കുകയാണ്. 

'ച്യവനപ്രാശ്' എന്ന പേരില്‍ ഇറക്കുന്ന ഐസ്‌ക്രീമില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായകമായ മഞ്ഞള്‍, കുരുമുളക്, തേന്‍, ഈന്തപ്പഴം, നെല്ലിക്ക എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്. പരസ്യത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിട്ടുണ്ട്. 

 

 

എന്നാല്‍ ഇത്തരം സാധനങ്ങളെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ഐസ്‌ക്രീമിന്റെ രുചി എന്തായിരിക്കുമെന്നാണ് ഏവരും ചര്‍ച്ച ചെയ്യുന്നത്.

 

 

ആരെങ്കിലും ഈ രുചിയൊക്കെ ഇഷ്ടപ്പെടുമോയെന്നും, പരീക്ഷണാര്‍ത്ഥം പോലും ഇത് കഴിക്കില്ലെന്നും, ഇങ്ങനെയൊരു ഐസ്‌ക്രീം ഫ്‌ളേവറിനെപ്പറ്റി ചിന്തിക്കാനാകുന്നില്ലെന്നും ഒക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. 

 

 

അതേസമയം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ചിലരെങ്കിലും 'ച്യവനപ്രാശ്' ഐസ്‌ക്രീമിനെ പിന്തുണയ്ക്കുന്നുമുണ്ട്. 

Also Read:- കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാം; രാവിലെ കുടിക്കാം ഇത്...