Asianet News MalayalamAsianet News Malayalam

ദോശയില്‍ ഇങ്ങനെയുമൊരു പരീക്ഷണം; വിമര്‍ശനവുമായി സൈബര്‍ ലോകം

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ദോശ പ്രേമികള്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

Ice Cream Dosa Combination To Disgust Foodies azn
Author
First Published Feb 1, 2023, 7:56 PM IST

നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയ വഴി കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരേറെയാണ്. പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ ആണ് കൂടുതലും ശ്രദ്ധ നേടുന്നത്.

അത്തരത്തില്‍ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെ ദോശയിലാണ് പരീക്ഷണം നടക്കുന്നത്. ഒരു ഐസ്ക്രീം ദോശയാണ് ഇവിടത്തെ ഐറ്റം. ഇതിനായി ആദ്യം ദോശ കല്ലിലേയ്ക്ക് ബട്ടറും നെയ്യും പുരട്ടി. ശേഷം ദോശമാവെടുത്ത് പരത്തി വലിയ ദോശ പാകം ചെയ്യുന്നു. ഇനിയാണ് ഇതിലേയ്ക്ക് ഐസ്ക്രീം സ്കൂപ്പുകള്‍ ചേര്‍ക്കുന്നത്. തീര്‍ന്നില്ല, കുറച്ച് ജാമ്മും ചോക്ലേറ്റ് സോസുമൊക്കെ ഒഴിച്ചാണ് ഐസ്ക്രീം ദോശ തയ്യാറാക്കുന്നത്.

 

 

 

 

 

 

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ദോശ പ്രേമികള്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. വെറുപ്പിച്ചു എന്നാണ് പലരുടെയും അഭിപ്രായം. 'ഈ ക്രൂരത ദോശയോട് വേണ്ടായിരുന്നു' എന്നും ദോശ പ്രേമികള്‍ കമന്‍റ് ചെയ്തു.

അതേസമയം, സ്ട്രോബെറി കൊണ്ടുള്ള പരീക്ഷണം ആണ് അടുത്തിടെ ഒരു ബ്ലോഗര്‍ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിച്ചത്. സ്ട്രോബെറി ഉപയോഗിച്ച് പാസ്ത തയ്യാറാക്കുകയായിരുന്നു വീഡിയോയില്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് ആദ്യം പാന്‍ ചൂടാക്കുന്നു. ശേഷം കുറച്ച് വെളുത്തുള്ളി അരിഞ്ഞത് ചേര്‍ക്കുന്നു. ഇതിനു ശേഷമാണ് കുറച്ച് സ്ട്രോബെറികള്‍ അരിഞ്ഞത് ചേര്‍ക്കുന്നത്. ഒപ്പം ഉപ്പും കുരുമുളകും, മുളകുപൊടിയുമൊക്കെ ചേര്‍ത്തു. അത് തിളയ്ക്കുമ്പോഴേയ്ക്കും തെളപ്പിച്ച പാസ്ത ചേര്‍ക്കുന്നു.  പാകം ആകുമ്പോഴേയ്ക്കും സ്ട്രോബെറി പാസ്ത റെഡി.

Also Read: ഒറ്റകയ്യില്‍ 16 ദോശ പാത്രങ്ങളുമായി വെയിറ്റര്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ; വീഡിയോ

Follow Us:
Download App:
  • android
  • ios