Asianet News MalayalamAsianet News Malayalam

മുരിങ്ങാ ചായ കുടിച്ചിട്ടുണ്ടോ? അറിയാം ഈ ഗുണങ്ങള്‍...

 വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, കാത്സ്യം, അയേണ്‍, അമിനോ ആസിഡ്, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ  മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുരിങ്ങയില കൊണ്ട് തയ്യാറാക്കുന്ന ചായയും ആരോഗ്യത്തിന് നല്ലതാണ്. 

Is Moringa Tea Good For Our Health
Author
First Published Dec 27, 2023, 5:51 PM IST

ഏറ്റവും കൂടുതൽ പേർ ഇഷ്​ടപ്പെടുന്ന പാനീയമാണ്​ ചായ. രാവിലെ തുടങ്ങുന്ന ചായ കുടി ചിലരില്‍ രാത്രി വരെയും തുടരാം. ചായപ്പൊടിക്കു പകരം മുരിങ്ങയില ഉണക്കിപ്പൊടിച്ചതു ചേർത്ത് ഒരു ചായ തയാറാക്കി കുടിച്ചിട്ടുണ്ടോ? നിരവധി ആരോ​ഗ്യ ​ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില.  വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, കാത്സ്യം, അയേണ്‍, അമിനോ ആസിഡ്, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ  മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുരിങ്ങയില കൊണ്ട് തയ്യാറാക്കുന്ന ചായയും ആരോഗ്യത്തിന് നല്ലതാണ്. വീട്ടിൽ ഉണക്കി പൊടിച്ച മുരിങ്ങയില പൊടിയാണ് ചായ തയ്യാറാക്കാനായി ഉപയോഗിക്കേണ്ടത്.

മുരിങ്ങാ ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഉയർന്ന പോഷകാംശം ഉള്ളതിനാൽ മുരിങ്ങാ ചായ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉയർന്ന അളവിൽ വിറ്റാമിൻ എ, സി, ഇ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് ഇവ. 

രണ്ട്...

മുരിങ്ങാ ചായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

മൂന്ന്... 

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മുരിങ്ങാ ചായ ഹൃദയാരോഗ്യം സംരക്ഷിക്കാനും ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും. 

നാല്... 

നാരുകള്‍ അടങ്ങിയ മുരിങ്ങാ ചായ പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

അഞ്ച്... 

മുരിങ്ങാ ചായയിലെ ആന്റിഓക്‌സിഡന്റുകളും ആന്‍റി -ഇൻഫ്ലമേറ്ററി ഗുണങ്ങളും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇവ ബുദ്ധിശക്തി കുറയാനുള്ള സാധ്യതയെ കുറയ്ക്കുകയും മെമ്മറിയും ഫോക്കസും മെച്ചപ്പെടുത്തുകയും ചെയ്യും.

ആറ്... 

നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങാ ചായ കുടിക്കാം. 

ഏഴ്... 

ആന്‍റി ഓക്സിഡന്‍റുകള്‍ മറ്റും ധാരാളം അടങ്ങിയ മുരിങ്ങാ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

എട്ട്... 

കലോറിയും കൊഴുപ്പും കുറഞ്ഞ മുരിങ്ങാ ചായ  വിശപ്പ് കുറയ്ക്കാനും  മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും ഇവ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios