നല്ല രുചിയോട് കൂടി നാടൻ നെയ്യപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. റഷീദ പി കെ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

നെയ്യപ്പം ഇനി മുതൽ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.
വേണ്ട ചേരുവകൾ
- പച്ചരി 2 കിലോ (4 മണിക്കൂർ കുതിർത്ത് എടുക്കുക)
- ശർക്കര 1 1/2 കിലോ (1/2 ഗ്ലാസ് വെള്ളത്തിൽ ഉരുക്കി എടുക്കുക)
- മൈദ 1 1/2 കിലോ
- വെളിച്ചെണ്ണ 2 കിലോ
- ജീരകം 2 1/2 സ്പൂൺ
- ഏലക്ക 25
- ചെറിയ ഉള്ളി 1/2 കഷ്ണം
- ഉപ്പ് 50 ഗ്രാം
- തേങ്ങ ചിരവിയത് 2 വലുത്
തയ്യാറാക്കുന്ന വിധം
ഉരുക്കിയെടുത്ത ശർക്കരപാനി ചൂടറിയാൽ തേങ്ങ, പച്ചരി, ജീരകം, ചെറിയ ഉള്ളി, ഏലക്ക, ഉപ്പ് എല്ലാംകൂടി തരിതരിപ്പായി അരച്ചെടുക്കുക. ഇതിൽ 3 ഗ്ലാസ് മാവ് മാത്രം നന്നായി അരച്ച് ചേർത്ത് കൂടെ മൈദ ചേർത്ത് കലക്കി എടുക്കാം. ഇഡലി മാവിന്റെ പരുവത്തിൽ ഇനി 1to 4 മണിക്കൂർ മൂടി വച്ച് കട്ടി കൂടുതൽ ആണെങ്കിൽ കുറച്ചു ചെറുചൂടുവെള്ളം ചേർക്കാം. ചൂടോടെ ചുട്ടെടുക്കാം.

പഴമയുടെ രുചിയിൽ തിരുവാതിര പുഴുക്ക് തയ്യാറാക്കാം ; റെസിപ്പി
