'റോയല്‍ മില്‍ക്ക് ടീ' എന്നാണ് ടോക്കിയോവിലെ ഒരു ചായക്കടയില്‍ കിട്ടുന്ന നമ്മുടെ തിരുവനന്തപുരം ചായയുടെ പേര്. തിരുവനന്തപുരത്തെ ചായയ്‌ക്കെന്താ പ്രത്യേകത... എന്നാണോ...? ജപ്പാന്‍കാരെ സംബന്ധിച്ച് തിരുവനന്തപുരത്തെ ചായയ്ക്ക് പ്രത്യേകതയുണ്ട്. അതിന് പിന്നിലൊരു കഥയുമുണ്ട്

പാലും ചായപ്പൊടിയും പഞ്ചസാരയും വെള്ളവുമൊക്കെ കടുപ്പത്തിന് അനുസരിച്ച് ചേര്‍ത്ത് നമ്മളുണ്ടാക്കുന്ന നമ്മുടെ സ്വന്തം ചായ. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ചുമ്മാ നമ്മളുണ്ടാക്കി കുടിക്കുന്ന അതേ ചായ. അഞ്ചോ ആറോ ഏഴോ രൂപയ്ക്ക്, കൂടിപ്പോയാല്‍ പത്ത് രൂപയ്ക്ക് കവലകളില്‍ നിന്ന് നമ്മള്‍ വാങ്ങിക്കുടിക്കുന്ന അതേ ചായ, പക്ഷേ അങ്ങ് ജപ്പാനിലെത്തിയപ്പോള്‍ അളിയനാളാകെ മാറി. 

'റോയല്‍ മില്‍ക്ക് ടീ' എന്നാണ് ടോക്കിയോവിലെ ഒരു ചായക്കടയില്‍ കിട്ടുന്ന നമ്മുടെ തിരുവനന്തപുരം ചായയുടെ പേര്. തിരുവനന്തപുരത്തെ ചായയ്‌ക്കെന്താ പ്രത്യേകത... എന്നാണോ...? ജപ്പാന്‍കാരെ സംബന്ധിച്ച് തിരുവനന്തപുരത്തെ ചായയ്ക്ക് പ്രത്യേകതയുണ്ട്. അതിന് പിന്നിലൊരു കഥയുമുണ്ട്. 

ജപ്പാനിലെ ടോക്കിയോവില്‍ നിന്ന് മുമ്പ് ഒരാള്‍ കേരളം കാണാനെത്തി. അങ്ങേര് തിരുവനന്തപുരത്തും കാലുകുത്തി. അങ്ങനെ ആകസ്മികമായി തിരുവനന്തപുരത്ത് നിന്ന് മലയാളികളുടെ പ്രിയ പാനീയമായ ചായ കുടിക്കാനിടയായി. പാലും പഞ്ചസായും വെള്ളവും ചായപ്പൊടിയുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന ചായ ജപ്പാന്‍കാര്‍ക്ക് പതിവിലില്ലാത്താണ്. അതുകൊണ്ട് തന്നെ ചായയുടെ രുചിയില്‍ ജപ്പാന്‍കാരന്‍ മൂക്കും കുത്തി വീണു.

പിന്നെ വൈകിയില്ല, തിരുവനന്തപുരത്തെ ടീ സ്റ്റാളില്‍ നിന്ന് ചായയുടെ 'റെസിപ്പി'യും സ്വന്തമാക്കി തിരിച്ച് നാട്ടിലേക്ക് പ്ലെയിന്‍ കയറി. അവിടെ ചെന്ന ശേഷം ആശാന്‍ പതിയെ ടോക്കിയോവില്‍ ഒരു ചായക്കട തുടങ്ങി. കേരളത്തില്‍ നിന്ന് പൊക്കിയ 'റെസിപ്പി' വച്ചായിരുന്നു അവിടത്തെ ചായ. എന്നിട്ട് ടോക്കിയോവിലെത്തുന്ന നാട്ടുകാരെയൊക്കെ കേരളത്തിലെ ചായ കുടിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ 'തിരോന്തോരം'കാരുടെ ചായ ടോക്കിയോവില്‍ താരമായി. 

ഇങ്ങനെയൊക്കെയാണെങ്കിലും തിരുവനന്തപുരത്തോട് ഒരു സ്മരണ പുലര്‍ത്താന്‍ അദ്ദേഹം മറന്നില്ല. അതിനാല്‍ കടയ്ക്ക് 'ട്രിവാന്‍ഡ്രം ടീ ഷോപ്പ്' എന്ന് പേരും പൂശി. നമ്മുടെ ചായയും കൊണ്ട് അങ്ങനെയൊരു ജപ്പാന്‍കാരന്‍ ബിസിനസുമാനായ കഥ, അവിചാരിതമായാണ് മലയാളി വ്യവസായിയായ ടോണി തോമസ് അറിയുന്നത്. അദ്ദേഹം ചിത്രങ്ങള്‍ സഹിതം സംഭവം ട്വീറ്റും ചെയ്തതോടെയാണ് കേരളക്കരയിലേക്ക് ഇക്കഥ എത്തുന്നത്.

Scroll to load tweet…