തേങ്ങാപ്പാൽ ഇല്ലാതെ ഗോതമ്പ് കിണ്ണത്തപ്പം ഉണ്ടാക്കാം. നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വളരെ എളുപ്പത്തിൽ തേങ്ങാപ്പാൽ ഇല്ലാതെ തന്നെ അസാധ്യ രുചിയിൽ ഗോതമ്പ് കിണ്ണത്തപ്പം ഉണ്ടാക്കാം.

വേണ്ട ചേരുവകൾ

  • ശർക്കര 250 ഗ്രാം 
  • വെള്ളം അരക്കപ്പ് 
  • ഗോതമ്പ് പൊടി ഒന്നര കപ്പ് 
  • പശുവിൻ പാൽ അര ലിറ്റർ 
  • ഉപ്പ് കാൽ ടീസ്പൂൺ 
  • ഏലക്കാപ്പൊടി ഒരു ടീസ്പൂൺ 
  • നെയ്യ് ഒരു ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ശർക്കര വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് എടുത്തു മാറ്റി വയ്ക്കാം. ഇനി ഒരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി എടുത്ത് അതിലേക്ക് തിളപ്പിച്ച് ആറിയ പശുവിൻ പാലും നേരത്തെ ഉരുക്കി വച്ച ശർക്കര നീരും ചേർത്ത് കട്ടയില്ലാതെ നന്നായി ഇളക്കി എടുക്കാം. ഇതിലേക്ക് ഉപ്പും ഏലക്കായ പൊടിച്ചതും നെയ്യും ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കി യോജിപ്പിച്ച് ഒരു പത്ത് മിനിറ്റ് നേരം മൂടി വയ്ക്കാം. ഈ നേരം കൊണ്ട് ആവിയിൽ വയ്ക്കേണ്ട പാത്രങ്ങൾ നെയ്യ് തടവി മാറ്റി വയ്ക്കാം. ഇനി പാത്രത്തിലേക്ക് കിണ്ണത്തപ്പത്തിന്റെ കട്ടിയ്ക്കുള്ള മാവു ഒഴിച്ചുകൊടുത്ത് ഒരു 12 മിനിറ്റ് തൊട്ട് 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം. ഗോതമ്പ് കിണ്ണത്തപ്പം തയ്യാറായി കഴിഞ്ഞു.

എളുപ്പത്തിലൊരു ഗോതമ്പ് കിണ്ണത്തപ്പം/Kinnathappam With Wheat Flour Without Coconut Milk/Healthy Snack