Asianet News MalayalamAsianet News Malayalam

മുട്ടിനു തേയ്മാനം തടയാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ...

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. മുട്ടിനു തേയ്മാനം തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

knee pain osteoporosis foods to add in your diet
Author
First Published Jan 28, 2024, 3:09 PM IST

എല്ലുകൾക്ക് ബലം ഇല്ലെങ്കിൽ മുട്ടിനുവേദന, സന്ധിവേദന തുടങ്ങിയവയെല്ലാം ഉണ്ടാകാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. മുട്ടിനു തേയ്മാനം തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

മത്സ്യം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ടിനു തേയ്മാനം ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

ബ്ലൂബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്... 

വാഴപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്. 

നാല്... 

പാലും പാലുല്‍പ്പന്നങ്ങളുമാണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ആറ്... 

നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്ന മഗ്നീഷ്യം ഇവയില്‍ അടങ്ങിയിട്ടുണ്ട്.  ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ നട്‌സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഇടയ്ക്കിടെ കണ്ണില്‍ നിന്ന് വെള്ളം വരാറുണ്ടോ? കാരണമിതാകാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios