മേശപ്പുറത്ത് ഭംഗിയായി വെട്ടിവച്ചിരിക്കുന്ന ഇളനീര്‍, തെളിച്ചത്തോടെ പുഞ്ചിരിച്ച് ഇരിക്കുന്ന മാധുരി. ഇതാണ് ചിത്രം. 'ഇളനീരുപോലത്തെ ജീവിതം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

പ്രിയപ്പെട്ട വിഭവങ്ങളെ കുറിച്ച് രസകരമായ കുറിപ്പുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതില്‍ മുന്നിലാണ് ബോളിവുഡ് താരങ്ങള്‍. ഇഷ്ടഭക്ഷണം എന്നതില്‍ക്കവിഞ്ഞ് തങ്ങളുടെ ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയുമെല്ലാം രഹസ്യം എന്ന നിലയിലും പല താരങ്ങളും വിഭവങ്ങളെ പരിചയപ്പെടുത്താറുണ്ട്. 

ഇത്തരമൊരു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരം മാധുരി ദീക്ഷിത്. അമ്പത്തിരണ്ടാം വയസിലും സിനിമയിലും ജീവിതത്തിലുമെല്ലാം പഴയ അതേ തിളക്കം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം കൂടിയാണ് മാധുരി. 

View post on Instagram

മേശപ്പുറത്ത് ഭംഗിയായി വെട്ടിവച്ചിരിക്കുന്ന ഇളനീര്‍, തെളിച്ചത്തോടെ പുഞ്ചിരിച്ച് ഇരിക്കുന്ന മാധുരി. ഇതാണ് ചിത്രം. 'ഇളനീരുപോലത്തെ ജീവിതം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സുന്ദരിയായിരിക്കുന്നുവെന്നും വളരെ 'പൊസിറ്റിവിറ്റി' തോന്നുന്നുവെന്നും 'നാച്വറല്‍ ബ്യൂട്ടി'ക്ക് 'നാച്വറല്‍' പാനീയമെന്നുമെല്ലാം ആരാധകര്‍ കമന്റിട്ടിട്ടുണ്ട്. 

View post on Instagram

എപ്പോഴുമുള്ളത് പോലെ മാധുരിയുടെ ചിരിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കമന്റുകളും നിരവധി പേരാണ് ഇട്ടിരിക്കുന്നത്. പ്രായം ഒട്ടും അലട്ടാത്ത ചിരിയുടെ രഹസ്യമാണോ ഇളനീര്‍ എന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.