അല്‍പം വിചിത്രമെന്ന് നമുക്ക് തോന്നാവുന്ന തരത്തിലുള്ള പാചക പരീക്ഷണങ്ങളും വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. ഇവയില്‍ ചിലതാകട്ടെ ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് മോശമല്ലാത്ത തരത്തില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങാറുമുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ ദിവസവും ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പല വീഡിയോകളും നാം കാണാറുണ്ട്. റെസിപികള്‍, വ്യത്യസ്തമായ രുചി വൈവിധ്യങ്ങള്‍, ഭക്ഷണത്തിലെ പരീക്ഷണങ്ങള്‍ എന്നിങ്ങനെ ഫുഡ് വീഡിയോകളുടെ സ്വഭാവവും ഉള്ളടക്കവുമെല്ലാം പലതായിരിക്കും. 

ഇവയില്‍ അല്‍പം വിചിത്രമെന്ന് നമുക്ക് തോന്നാവുന്ന തരത്തിലുള്ള പാചക പരീക്ഷണങ്ങളും വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. ഇവയില്‍ ചിലതാകട്ടെ ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് മോശമല്ലാത്ത തരത്തില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങാറുമുണ്ട്.

എന്തുതരം പരീക്ഷണമാണെങ്കില്‍ അത് കഴിക്കാൻ കൊള്ളാവുന്ന തരത്തിലുള്ളത് ആകണമെന്നാണ് ഇവര്‍ അഭിപ്രായപ്പെടാറുള്ളത്. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൻ വിമര്‍ശനമേറ്റുവാങ്ങുകയാണ് മാഗി കൊണ്ടുള്ളൊരു പരീക്ഷണം.

കാഴ്ചയില്‍ ഇതൊരു സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ആണ്. മാഗി തയ്യാറാക്കുമ്പോള്‍ സാധാരണഗതിയില്‍ നമ്മള്‍ വെള്ളത്തിലാണല്ലോ ഇത് വേവിക്കാൻ വയ്ക്കുന്നത്. എന്നാലിവിടെ എനര്‍ജി ഡ്രിങ്കുപയോഗിച്ചാണ് മാഗി വേവിക്കുന്നത്. അതും സ്ട്രോബെറി ഫ്ളേവറിലുള്ള പാനീയം. 

ചട്ടി ചൂടാക്കി അതിലേക്ക് എനര്‍ജി ഡ്രിങ്ക് ചേര്‍ത്ത് മാഗി മസാലയും ഇട്ട് മാഗി വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. കാണാൻ പോലും സാധിക്കുന്നില്ലെന്ന തരത്തിലാണ് മിക്ക കമന്‍റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. 'മാഗിയെ കൊന്നു' എന്നും, 'ഇതാ മാഗിയുടെ അടുത്ത കൊലപാതകം' എന്നുമെല്ലാം രസകരമായ അടിക്കുറിപ്പുകളോടെ നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. ശരിക്കും 'ട്രോള്‍' എന്ന മട്ടിലാണ് വീഡിയോയെ ഭൂരിഭാഗം പേരും കാണുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…


മാഗിയില്‍ തന്നെ നിരവഡി പരീക്ഷണങ്ങളാണ് ഇത്തരത്തില്‍ വന്നിട്ടുള്ളത്. ചോക്ലേറ്റ് മാഗി, ഫാന്‍റ മാഗി, പാൻ മസാല മാഗി എന്നിങ്ങനെ വിചിത്രമായ പരീക്ഷണ വീഡിയോകളെല്ലാം ഇതേ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൻ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 

Also Read:- 'രാത്രി വിശക്കുമ്പോള്‍ കാണാം ഈ വീഡിയോ'; പരിഹാസവുമായി ഫുഡ് ലവേഴ്സ്