കാഴ്ചയിൽ കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളിൽ പലർക്കും അറിയില്ല. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ  ഭാഗമാക്കിയാൽ രോഗപ്രതിരോധശേഷി വർധിക്കും.

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. മാതളത്തിന്‍റെ മറ്റ് ഗുണങ്ങള്‍ നോക്കാം.

ഒന്ന്...

വൃക്ക രോഗങ്ങളെ തടയാന്‍  മാതളം നല്ലതാണ്. വൃക്കരോഗികൾ ദിവസവും മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കൂടാതെ മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലിയിപ്പിച്ച് കളയാനും മാതളത്തിന് കഴിവുണ്ട്. 

രണ്ട്...

ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്.

മൂന്ന്...

ഹൃദയത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ അകറ്റാൻ മാതളനാരങ്ങ നല്ലതാണ്. ഹൃദയത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിക്കുമ്പോൾ കുറയും. ഇത് ധാരാളം ഹൃദയപ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും. 

നാല്...

മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്‍സ്  രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.

അഞ്ച്...

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.

ആറ്...

ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങ മികച്ചതാണ്. കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്. 

ഏഴ്...

ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ. മാതളനാരങ്ങ മാത്രമല്ല മാതളനാരങ്ങയുടെ തൊലിയും മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കുന്നു. മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്‍റ് ഗുണവും മാതളനാരങ്ങയ്ക്കുണ്ട്. അതിനാല്‍ ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധയ്ക്ക് പരിഹാരം നല്‍കാന്‍ കഴിയും. ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനുള്ള ഗുണങ്ങളും ഇതിനുണ്ട്. 

ചര്‍മ്മം തൂങ്ങുന്നത് തടയുന്നതിനാല്‍ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിന്‍റെ തകരാറുകള്‍ പരിഹരിച്ച് ചര്‍മ്മം പുനര്‍നിര്‍മ്മിക്കാന്‍ മാതള നാരങ്ങ തൊലി സഹായിക്കുമെന്ന് പറയുന്നു. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം 2 ടേബിള്‍ സ്പൂണ്‍  പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേർത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടുന്നത് കറുത്തപ്പാടുകൾ മാറാൻ  നല്ലതാണ്. 

എട്ട്...

മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ച് ദിവസവും പല്ല് തേയ്ക്കുന്നത് പല്ലിന് കൂടുതൽ ബലം നൽകുന്നു. അതുപോലെ തന്നെ അണുക്കൾ നശിപ്പിക്കാനും ഇത് ഏറെ സഹായിക്കും. 

ഒന്‍പത്...

മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ​ഗുണം ചെയ്യും. 

പത്ത്...

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍  ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും.