തനിക്കിഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചും ഡയറ്റിനെക്കുറിച്ചുമുള്ള ഒരു കുറിപ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരിക്കുന്നത്

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നയൻതാര പിന്നീട് തെന്നിന്ത്യൻ ലോകത്തെ താരറാണിയായി മാറുകയായിരുന്നു. അടുത്തിടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ സജ്ജീവമായത്. ഇപ്പോഴിതാ തനിക്കിഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചും ഡയറ്റിനെക്കുറിച്ചുമുള്ള ഒരു കുറിപ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. 

ആരോഗ്യകരവും സന്തോഷ പൂര്‍ണവുമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം പ്രധാനമാണെന്നാണ് നയന്‍താര പോസ്റ്റില്‍ പറയുന്നത്. 'നല്ല ശരീരപ്രകൃതിയിലാകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തുലിതാവസ്ഥ, സ്ഥിരത, സ്വന്തം ശരീരത്തെ തിരിച്ചറിയല്‍ തുടങ്ങിയ ഘടകങ്ങളേക്കൂടി മുന്‍നിര്‍ത്തിയുള്ളതാണ്. ഡയറ്റിനെക്കുറിച്ച് ഞാന്‍ വിചാരിച്ചുവെച്ചിരുന്നത് ഭക്ഷണം പരിമിതപ്പെടുത്തുകയും ആസ്വദിക്കാനിഷ്ടമില്ലാത്ത ഭക്ഷണം കൂടി കഴിക്കുന്നതാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം കലോറി അളക്കുന്നതിലല്ല കാര്യം, മറിച്ച് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരിയായ അളവില്‍ കഴിക്കുക എന്നതാണ് പ്രധാനമെന്ന്'- നയന്‍താര പറയുന്നു. 

View post on Instagram

ഡയറ്റീഷ്യനായ മുന്‍മുന്‍ ഗനേരിവാലിയുടെ കൃത്യമായ നിര്‍ദ്ദേശങ്ങളും ഡയറ്റും പ്ലാനുമാണ് തന്റെ ഫിറ്റ്‌നസിന്റെ പിന്നിലെ രഹസ്യമെന്നും താരം കുറിച്ചു. ജങ്ക് ഫുഡ് കഴിക്കാന്‍ തോന്നാറില്ലെന്നും ഇപ്പോള്‍ തനിക്ക് വീട്ടിലെ ഉണ്ടാക്കുന്ന രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ് ഇഷ്ടമെന്നും നയന്‍സ് പറയുന്നു. ഭക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയിരിക്കുകയാണ്. നമ്മള്‍ എന്തോണോ കഴിക്കുന്നത് അത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്നും ഞാനിപ്പോള്‍ വിശ്വസിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 

Also read: 'സമപ്രായക്കാരുടെ സമ്മര്‍ദ്ദം കാരണം ഒരു ബന്ധത്തിലുമേര്‍പ്പെടരുത്'; മക്കളോട് സുസ്മിത സെന്‍

youtubevideo