നല്ല ആരോഗ്യം ലഭിക്കാൻ ഭക്ഷണക്രമീകരണത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളു. ഓരോ ഭക്ഷണത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എങ്ങനെയെങ്കിലും ഭക്ഷണം കഴിച്ചതുകൊണ്ട് കാര്യമില്ല. ശരിയായ രീതിയിൽ ഭക്ഷണം ക്രമീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

ഹൈഡ്രേറ്റായിരിക്കാം
ദിവസവും രാവിലെ ചെറുചൂട് വെള്ളത്തിൽ പെരുംജീരകമിട്ട് കുടിക്കാം. ചെറുചൂടുള്ള നാരങ്ങ വെള്ളവും നല്ലതാണ്. ഇത് നല്ല ദഹനം ലഭിക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കുന്നു.
മധുരമുള്ള ഭക്ഷണങ്ങൾ കുറയ്ക്കാം
മധുരമുള്ളതും കടയിൽനിന്നും വാങ്ങുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. പകരം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താം
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയാൽ മാത്രമേ നല്ല ദഹനം ലഭിക്കുകയുള്ളു. ചെറുതായി വേവിച്ച പച്ചക്കറികൾ, ഉപ്പ് ചേർത്ത ഭക്ഷണങ്ങൾ, മോര്, മഞ്ഞൾ, മല്ലിയില എന്നിവ കഴിക്കുന്നത് നല്ലതാണ്.
പോഷക ഗുണമുള്ള ഭക്ഷണങ്ങൾ
നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ.
വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങൾ
കൂടുതലും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം. ഇത് നല്ല ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ഭക്ഷണക്രമീകരണം
കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. എന്നും ഒരേ സമയത്ത് തന്നെ ഭക്ഷണം കഴിക്കാം. ശരിയായ ഭക്ഷണക്രമീകരണം ഉണ്ടെങ്കിൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ.

