ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനില്‍ ഓണം പായസ റെസിപ്പിയിൽ ഇന്ന് രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്.

ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ ഓണത്തിന് സ്പെഷ്യൽ പഞ്ചാര പാൽ പായസം തയ്യാറാക്കിയാലോ?. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പായസമാണിത്. 

വേണ്ട ചേരുവകൾ

  • പച്ചരി 1/2 കിലോ 
  • പഞ്ചസാര 1/2 കിലോ 
  • പാൽ 2 ലിറ്റർ 
  • നെയ്യ് 100 ഗ്രാം
  • ഏലയ്ക്ക 3 എണ്ണം 
  • അണ്ടിപ്പരിപ്പ് 150 ഗ്രാം 
  • മുന്തിരി 150 ഗ്രാം 

തയ്യാറാക്കുന്ന വിധം

പച്ചരി വേവിക്കുന്നതിനായിട്ട് പാലും പച്ചരിയും കൂടി ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക. ശേഷം ഇതിലേക്ക് പഞ്ചസാര ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഏറ്റവും അവസാനം ഏലയ്ക്ക പൊടിച്ചത് ചേർക്കുക. പഞ്ചാര പാൽ പായസം തയ്യാർ.

ഓണത്തിന് തയ്യാറാക്കാം ഈസി പച്ചരി പായസം

Asianet News Live | Malayalam News | PV Anwar | Nivin Pauly | Hema Committee |ഏഷ്യാനെറ്റ് ന്യൂസ്