ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ഓണം സ്പെഷ്യല്‍ വിഭവങ്ങളുടെ റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണന്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പായസത്തിനുള്ള അട വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ

അരിപ്പൊടി - 3 കപ്പ്

വെള്ളം - 3 ഗ്ലാസ്‌

വാഴയില -2 എണ്ണം

നെയ്യ് - 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഇളക്കി അതിനെ ഒന്ന് കുറച്ച് ലൂസായിട്ട് കലക്കിയെടുക്കുക. ഇനി കുറച്ച് നെയ്യ് വേണമെങ്കിൽ മാത്രം ചേർത്തു കൊടുക്കാം. അതിനുശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വാഴയിലയിലേയ്ക്ക് ഈ മാവ് ഒന്ന് ലൂസായി തന്നെ ഒഴിച്ച്, വാഴയില ഒന്ന് ചുരുട്ടി അല്ലെങ്കിൽ ഡയറക്ട് ആയിട്ട് തിളച്ച വെള്ളത്തിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. നല്ലപോലെ ഒന്ന് തിളച്ച് വെന്ത് കഴിയുമ്പോൾ വാഴയിൽ നിന്ന് തുറന്നു നമ്മുടെ ഇഷ്ടാനുസരണം വലിപ്പത്തിലോ ചെറുതായിട്ടോ മുറിച്ച് എടുക്കാവുന്നതാണ്.