ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ഓണം സ്പെഷ്യല്‍ വിഭവങ്ങളുടെ റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഓണത്തിനൊക്കെ നമുക്ക് പലഹാരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു പഴയകാല വിഭവമാണ് ആലങ്ങ (കളിയടക്ക ). ഇവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ

വറുത്ത അരിപ്പൊടി -1 കപ്പ്

ശർക്കര പാനി - 2 കപ്പ്

നെയ്യ് - 4 സ്പൂൺ

ഏലയ്ക്കാ പൊടി -1 സ്പൂൺ

തേങ്ങ കൊത്ത് -1/2 കപ്പ്

എണ്ണ - 1/2 ലിറ്റർ

തയ്യാറാക്കുന്ന വിധം

വറുത്ത അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും നെയ്യും ഏലയ്ക്കാപ്പൊടിയും തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തതും ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതു പോലെ കുഴച്ചെടുക്കുക. ഇനി ഇതിനെ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് എണ്ണയിലേയ്ക്ക് വറുത്തെടുക്കാവുന്നതാണ്. ഇതോടെ സംഭവം റെഡി.