ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ഓണസദ്യയിലെ വ്യത്യസ്ത തരം വിഭവങ്ങളുടെ റെസിപ്പികള്‍. ഇന്ന് സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ കൂട്ട് തോരൻ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

1. ക്യാബേജ് ( ചെറുതായി അരിഞ്ഞത് ) - കാൽ കപ്പ്

ക്യാരറ്റ് ( ഗ്രേറ്റ് ചെയ്തത് ) - കാൽ കപ്പ്

പയർ ( ചെറുതായി അരിഞ്ഞത് ) - കാൽ കപ്പ്

ചുവന്നുള്ളി ( അരിഞ്ഞത് ) - കാൽ കപ്പ്

2. തേങ്ങ തിരുമ്മിയത് - അര കപ്പ്

ജീരകം - കാൽ ടീ സ്പൂൺ

വെളുത്തുള്ളി - നാലു അല്ലി

പച്ചമുളക് - രണ്ട് എണ്ണം

മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ

മുളക് പൊടി - ഒരു ടീ സ്പൂൺ

3. ഉഴുന്ന് പരിപ്പ് - ഒരു ടീ സ്പൂൺ

എണ്ണ - അര ടേബിൾ സ്പൂൺ

4. ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടിയിൽ ഉഴുന്ന് പരിപ്പിട്ട് കടുക് വറുത്തതിനു ശേഷം ഒന്നാമത്തെ ചേരുവകൾ ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക. എന്നിട്ട് രണ്ടാമത്തെ ചേരുവകൾ ഒരുമിച്ചാക്കി തോരന്റെ പാകത്തിൽ അരയ്ക്കുക. വേവിച്ച കഷണത്തിൽ അരപ്പും ഒപ്പം ഉപ്പും കൂടി ചേർത്ത് ചെറിയ തീയിൽ തോർത്തി എടുക്കുക.