Asianet News MalayalamAsianet News Malayalam

ഈ കേക്ക് മുറിക്കുകയല്ല, തല്ലിപ്പൊട്ടിക്കുകയാണ് വേണ്ടത്; വൈറലായി വീഡിയോ

പുറമേ ഹാര്‍ഡ് ചോക്ലേറ്റും ഉള്ളില്‍ പല ലെയറുകളുമുള്ളതാണ് ഈ കേക്ക്. എന്നാല്‍ ഈ കേക്ക് മുറിക്കുകയല്ല,  തല്ലിപ്പൊട്ടിക്കുകയാണ് വേണ്ടത്. 

Pinata or Smash cake video viral
Author
Thiruvananthapuram, First Published Feb 22, 2021, 4:56 PM IST

പല പാചക പരീക്ഷണങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അക്കൂട്ടത്തില്‍ ഇതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. കേക്കിലാണ് പുത്തന്‍ പരീക്ഷണം. പിനാട്ട കേക്ക് അഥവാ സ്മാഷ് കേക്ക് തയ്യാറാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

പുറമേ ഹാര്‍ഡ് ചോക്ലേറ്റും ഉള്ളില്‍ പല ലെയറുകളുമുള്ളതാണ് ഈ കേക്ക്. എന്നാല്‍ ഈ കേക്ക് മുറിക്കുകയല്ല, തല്ലിപ്പൊട്ടിക്കുകയാണ് വേണ്ടത്. പൊട്ടിച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ ചോക്ലേറ്റും, കപ്പ് കേക്കുകളും മിഠായികളും എല്ലാം ഉണ്ടാകും. 

 

കേക്കിനൊപ്പം കേക്ക് പൊട്ടിക്കാനുള്ള ചുറ്റികയും ഉണ്ടാകും. ഇതും ഹാര്‍ഡ് ചോക്ലേറ്റ് കൊണ്ട് തയ്യാറാക്കിയതാണ്. ചിലപ്പോള്‍ തടിയിലോ പ്ലാസ്റ്റിക്കിലോ ഉള്ള ചുറ്റികയും റിബണും മറ്റും കെട്ടി അലങ്കരിച്ചും ഒരുക്കാറുണ്ട്. 

 

Also Read: വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ സാലഡില്‍ ഇത് ചേര്‍ക്കരുതേ...

Follow Us:
Download App:
  • android
  • ios