പൊട്ടുകടല കൊണ്ട് വെറൈറ്റി ചമ്മന്തി തയ്യാറാക്കിയാലോ? സുർജിത് സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

പൊട്ടുകടല കൊണ്ട് വെറൈറ്റി ചമ്മന്തി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

പൊട്ടുകടല - 200 ഗ്രാം 
പച്ചമുളക് - 2 എണ്ണം 
ഇഞ്ചി- 1 സ്പൂൺ 
കറിവേപ്പില - 1 തണ്ട് 
എണ്ണ- 2 സ്പൂൺ 
കടുക് - 1 സ്പൂൺ

തയ്യാറാക്കുന്ന വിധം 

ആദ്യം മിക്സിയുടെ ജാറിലേയ്ക്ക് പൊട്ടുകടലും പച്ചമുളകും ഇഞ്ചിയും ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക. കുറച്ചു വെള്ളം ഒഴിച്ച് ലൂസായിട്ട് തന്നെ അരച്ചെടുക്കണം. അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഇവ പൊട്ടുമ്പോള്‍ ഈ ഒരു ചമ്മന്തിയിലേയ്ക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇതോടെ പൊട്ടുകടല ചമ്മന്തി റെഡി. 

Also read: കിടിലൻ രുചിയിൽ ഹെല്‍ത്തി വെളുത്തുള്ളി ചമ്മന്തി; റെസിപ്പി

youtubevideo