വ്യത്യസ്‍തമായ രുചിഭേദങ്ങൾ പരീക്ഷിക്കുന്നതിനും അത് പഠിക്കാനും മുൻപന്തിയില്‍ നില്‍ക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. പലതരത്തിലുള്ള പാചകപരീക്ഷണങ്ങൾ നടത്താറുള്ള ഇവര്‍ ഇത് പലതും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുമുണ്ട്.
വ്യത്യസ്‍തമായ രുചിഭേദങ്ങൾ പരീക്ഷിക്കുന്നതിനും അത് പഠിക്കാനും മുൻപന്തിയില്‍ നില്‍ക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. പലതരത്തിലുള്ള പാചകപരീക്ഷണങ്ങൾ നടത്താറുള്ള ഇവര്‍ ഇത് പലതും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുമുണ്ട്. അതിനൊരു ഉദാഹരണമാണ് ശില്‍പ ഷെട്ടി. തന്‍റെ പാചകപരീക്ഷണങ്ങള്‍ പലപ്പോഴും ശില്‍പ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെയും ഒരു പാചക വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പാസ്‍ത ഉണ്ടാക്കാൻ പഠിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
ഇറ്റലിയില്‍ ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം അവധിക്കാലം ആഘോഷിക്കുന്ന പ്രിയങ്ക കൂടുതല്‍ സമയവും പാചക ക്ലാസിലാണ്. പ്രിയങ്ക പാചകം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും ഭര്‍ത്താവ് നിക്കാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
വൈൻ ഗ്ലാസ് കൈയില്‍ പിടിച്ചും ഷെഫിനോട് അഭിപ്രായം പറഞ്ഞും വളരെ ആസ്വദിച്ചാണ് താരം പാസ്‍ത സോസ് ഉണ്ടാക്കുന്നത്. ഭര്‍ത്താവ് നിക്ക് സമീപം നിന്ന് ഇതെല്ലാം കാണുന്നുണ്ടെന്നും പാചകം ആസ്വദിക്കുന്നതായും താരം പറയുന്നു. അടുക്കളയില്‍ താരം ഉണ്ടാക്കിയ വിവിധ വിഭവങ്ങളുടെ ദ്യശ്യവും നിക്ക് പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം. പാചകം ചെയ്യുന്ന കാര്യത്തില്‍ താൻ മോശമാണെന്നും നിക്കിന്‍റെ അമ്മ നന്നായി പാചകം ചെയ്യുമെന്നും താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.
പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്‍ത യാത്രികൻ മാർക്കോപോളോ ചൈനയിൽ നിന്നുള്ള ഒരു നൂഡിൽസ് വിഭവത്തിന്‍റെ പാചകക്കുറിപ്പില്‍ നിന്നാണ് പാസ്‍തയുണ്ടാക്കിയത്. ഇറ്റലിക്കാരുടെ പ്രധാന ഭക്ഷണങ്ങളിലെന്നായ പാസ്‍ത ഗോതമ്പുമാവിലാണ് കൂടുതലായും ഉണ്ടാക്കുന്നത്.

