വണ്ണം കുറയ്ക്കാന്‍ ചില  പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ സഹായിക്കും. കുടലിലെ സൂക്ഷമജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നവയാണ് പ്രോബയോട്ടിക്കുകള്‍. 

വണ്ണം കുറയ്ക്കാന്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണോ ചിന്തിക്കുന്നത്? ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. വണ്ണം കുറയ്ക്കാന്‍ ചില പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ സഹായിക്കും. കുടലിലെ സൂക്ഷമജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നവയാണ് പ്രോബയോട്ടിക്കുകള്‍. 

അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തോടൊപ്പം ശരീരഭാരം കൂടി നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പ്രോബയോട്ടിക് ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

തൈര് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും. കൂടാതെ ഇവ ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. 

രണ്ട്...

ഉപ്പിലിട്ട വിഭവങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും മിതമായ അളവില്‍ കഴിക്കുന്നത് വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കത്തിക്കാനും സഹായിക്കും.

മൂന്ന്...

അച്ചാറുകള്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പുളിപ്പിച്ചെടുത്ത അച്ചാറുകള്‍ മിതമായ അളവില്‍ കഴിക്കുന്നത് വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. കലോറി കുറവായതിനാല്‍ ഇവ ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. 

നാല്...

ബട്ടര്‍മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് കൊണ്ടാണ് ബട്ടര്‍മില്‍ക്ക് തയ്യാറാക്കുന്നത്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കൊഴുപ്പ് കുറഞ്ഞ ഇവ ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.

അഞ്ച്... 

പുളിപ്പിച്ച സോയാപാൽ ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും വയറിന്‍റെ ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും സഹായിച്ചേക്കാം.

ആറ്...

ആപ്പിള്‍ സൈഡര്‍ വിനാഗറും നല്ലൊരു പ്രോബയോട്ടിക് വിഭവമാണ്. ആപ്പിൾ സിഡാർ വിനാഗിരിയുടെ ഉപയോഗം വയർ നിറയുന്നതിനെ പ്രോത്സാഹിപ്പിച്ചേക്കാം. അതിലൂടെ നിങ്ങളുടെ കലോറി ഉപഭോഗം കുറയുകയും ചെയ്യും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ആപ്പിൾ സിഡാർ വിനഗര്‍ കുടിക്കുന്നതാണ് അമിതവണ്ണം കുറയ്ക്കാന്‍ ഗുണകരമാകുന്നത്. വെള്ളത്തിൽ കലർത്തി ഇവ കുടിക്കാവുന്നതാണ്. ഇതിനായി ചെറുചൂടുവെള്ളം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ ഇവയില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ അധികം കഴിക്കരുത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം; ജീവിതശൈലിയിൽ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...

youtubevideo