മത്സ്യം, മാംസം, മുട്ട, പാൽ തുടങ്ങിയവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തുന്നതാണ് വീഗന്‍ ഡയറ്റ്. ഇത്തരം വെജിറ്റേറിയന്‍ ഡയറ്റുകള്‍ പിന്തുടരുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് പ്രോട്ടീനുകളുടെ അഭാവം.ആരോഗ്യത്തിനും പേശികളുടെ വളര്‍ച്ചക്കും പ്രോട്ടീനുകള്‍ ആവശ്യമാണ്.
മാറിയ ജീവിതശൈലിയാണ് അമിത വണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. അത്തരത്തിലൊരു ഡയറ്റ് പ്ലാനാണ് വീഗന്‍ ഡയറ്റ്.
മത്സ്യം, മാംസം, മുട്ട, പാൽ തുടങ്ങിയവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തുന്നതാണ് വീഗന്‍ ഡയറ്റ്. ഇത്തരം വെജിറ്റേറിയന്‍ ഡയറ്റുകള്‍ പിന്തുടരുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് പ്രോട്ടീനുകളുടെ അഭാവം.ആരോഗ്യത്തിനും പേശികളുടെ വളര്‍ച്ചക്കും പ്രോട്ടീനുകള്‍ ആവശ്യമാണ്. മുട്ട, പാല്‍, മീന്‍, ഇറച്ചി എന്നിവയാണ് പ്രോട്ടീന്‍ സമൃദ്ധമായ ആഹാരങ്ങള്‍. എന്നാല്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാറില്ല. ഇതുമൂലം ശരീരത്തിന് ലഭിക്കേണ്ട പ്രോട്ടീനുകള്‍ കിട്ടാതെ വരാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം വീഗന്‍ ഡയറ്റ് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. എന്തായാലും ഇത്തരക്കാര്‍ കഴിക്കേണ്ട പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
പയര്‍വര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പയര്‍, വെള്ളക്കടല, പൊട്ടുകടല, ചുവന്ന പരിപ്പ്, വന്‍ പയര്‍ എന്നിവയില്‍ കലോറി മൂല്യം കുറവും പ്രോട്ടീന്‍റെ അളവ് വളരെക്കൂടുതലുമാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാന്‍ സഹായിക്കും.
രണ്ട്...
പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളീഫ്ലവര്‍. ഒരുകപ്പ് കോളീഫ്ലറില്‍ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ കോളീഫ്ലവര്‍ കഴിക്കുന്നത് നല്ലതാണ്.
മൂന്ന്...
പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുത്ത് കഴിക്കുക. ബ്രൊക്കോളി, ചീര, മധുരക്കിഴങ്ങ് എന്നിവയില്‍ നാല് മുതല്‍ അഞ്ച് ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മള്‍ബറി, ബ്ലാക്ക്ബറി, വാഴപ്പഴം തുടങ്ങിയ പഴങ്ങളും പ്രോട്ടീനുകളുടെ കലവറയാണ്.
നാല്...
പ്രോട്ടീനുകളാല്‍ സമൃദ്ധമാണ് നട്സ്. കൂടാതെ ഫൈബര്‍, അയണ്‍, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഇ, ബി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി ആരോഗ്യത്തിന് വേണ്ട എല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്.
അഞ്ച്...
ഓട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അര കപ്പ് ഓട്‌സില്‍ ആറ് ഗ്രാം വരെ പ്രോട്ടീനും നാല് ഗ്രാം ഫൈബറുമുണ്ട്. അതിനാല്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. ഒപ്പം ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വയറില്‍ കൊഴുപ്പടിയുന്നതാണോ പ്രശ്‌നം? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...
