പുതുതലമുറക്കാരാണ് ഏറെയും പിസയുടെ ആരാധകര്‍. പല രുചികളിലുള്ള പിസ നമുക്ക് ഇന്ന് വിപണിയില്‍ നിന്ന് വാങ്ങാന്‍ ലഭ്യമാണ്. പിസയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരും നിരവധിയാണ്. എന്നാല്‍ ഈ പരീക്ഷണങ്ങള്‍ക്കും എപ്പോഴും പിസ ആരാധകര്‍ പരിധി നിശ്ചയിക്കാറുണ്ട്. 

ഒട്ടും ഉള്‍ക്കാള്ളാനാകാത്ത ചേരുവകള്‍ കൊണ്ട് പിസ തയ്യാറാക്കിയാല്‍ അത് അംഗീകരിക്കാനാകില്ലെന്നാണ് പിസ പ്രേമികള്‍ പറയാറ്. അടുത്തിടെ പൈനാപ്പിള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പിസയുടെ പേരില്‍ ഇത്തരത്തില്‍ ട്വിറ്ററില്‍ വലിയ വാദപ്രതിവാദങ്ങള്‍ തന്നെയുണ്ടായിരുന്നു. 

സമാനമായ രീതിയില്‍ വ്യത്യസ്തമായ മറ്റൊരു പിസ പരീക്ഷണവും ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാവുകയാണ്. പ്രമുഖ ഷെഫ് ജാമീ ഒലിവര്‍ മുപ്പത് മിനുറ്റിനകം തയ്യാറാക്കുന്ന സ്പീഡി പിസ'യെ പരിചയപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ വീഡിയോയിലൂടെ. 

പിസ ബേസിനുള്ള മാവ് കുഴച്ച ശേഷം ടോപ്പിംഗിനായി സോസേജും ഉള്ളിയുമെല്ലാം പാനിലിട്ട് തയ്യാറാക്കിയെടുക്കുകയാണ് ജാമീ ഒലിവര്‍. ഇതിന് ശേഷം പിസ സെറ്റ് ചെയ്ത് ബേക്ക് ചെയ്യാന്‍ പോകും മുമ്പ് അല്‍പം പച്ച മുന്തിരിയും ടോപ്പിംഗായി ചേര്‍ക്കുന്നു. ഇതാണ് പിസ ആരാധകരെ ചൊടിപ്പിച്ചത്. 

നേരത്തേ പൈനാപ്പള്‍ പിസയെ വിമര്‍ശിച്ചവര്‍ തന്നെയാണ് ഇക്കുറി മുന്തിരി വച്ചുള്ള പിസയെയും വിമര്‍ശിക്കുന്നത്. തന്റെ പിസ റെസിപ്പിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരായാന്‍ ജാമീ നടത്തിയ പോളിലും പിസക്കെതിരെയുള്ള അഭിപ്രായങ്ങളാണ് ഏറെയും വന്നത്. എന്തായാലും വ്യത്യസ്തതകളെ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗം ജാമീയുടെ 'മുന്തിരി പിസ'യ്ക്ക് കയ്യടി നല്‍കിയിട്ടുമുണ്ട്. 

വീഡിയോ കാണാം...

 

 

Also Read:- ബിരിയാണിയില്‍ വ്യത്യസ്തമായ പരീക്ഷണം; പ്രതിഷേധവുമായി ബിരിയാണിപ്രേമികള്‍...