ദഹനക്കേടിനെ തടയാനും ദഹനം എളുപ്പമാക്കാനും വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണപാനീയങ്ങളെ പരിചയപ്പെടാം.
ദഹന പ്രശ്നങ്ങള്‍ അകറ്റാനും കുടലിന്‍റെ ആരോഗ്യത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ദഹനക്കേടിനെ തടയാനും ദഹനം എളുപ്പമാക്കാനും വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണപാനീയങ്ങളെ പരിചയപ്പെടാം.
1. തൈര്
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
2. ബട്ടര്‍മില്‍ക്ക്
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് ബട്ടര്‍മില്‍ക്ക്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
3. കിവി ജ്യൂസ്
നാരുകള്‍ ധാരാളം അടങ്ങിയ കിവി ജ്യൂസ് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
4. അച്ചാറുകള്‍
ഉപ്പിലിട്ട അച്ചാറുകളും പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയതാണ്. അതിനാല്‍ മിതമായ അളവില്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്തേക്കും.
5. പനീര്‍
പനീരും ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. അതിനാല്‍ ഇവ കഴിക്കുന്നതും നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. പൈനാപ്പിള്‍- ജിഞ്ചര്‍ ജ്യൂസ്
ബ്രോംലൈന്‍ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളും ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
7. പപ്പായ ജ്യൂസ്
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനക്കേടിനെ തടയാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
8. കിവി ജ്യൂസ്
നാരുകള്‍ ധാരാളം അടങ്ങിയ കിവി ജ്യൂസ് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
